21 May 2024

വേനൽക്കാലത്ത് സ്മാർട്ട്‌ ഫോണുകൾ ചൂടാകുന്നോ; ഇതാ കുറച്ച് പൊടികൈകൾ

സ്മാർട്ട്ഫോണുകള്‍ ഏറ്റവും മികച്ച രീതിയില്‍ പ്രവർത്തിക്കുന്നത് അന്തരീക്ഷ ഊഷ്മാവ് സാധാരണ അളവിലായിരിക്കുമ്പോഴാണ്.

സ്മാർട്ട്ഫോണുകള്‍ ചാർജാകാന്‍ വേനല്‍ക്കാലത്ത് കൂടുതല്‍ സമയമെടുക്കുന്നുവെന്നും ചൂടാകുന്നുവെന്നുമുള്ള പരാതി വ്യാപകമാണ്. സ്മാർട്ട്ഫോണുകള്‍ ഏറ്റവും മികച്ച രീതിയില്‍ പ്രവർത്തിക്കുന്നത് അന്തരീക്ഷ ഊഷ്മാവ് സാധാരണ അളവിലായിരിക്കുമ്പോഴാണ്. വേനല്‍ക്കാലത്ത് അന്തരീക്ഷ ഊഷ്മാവ് കൂടുതലാകുന്നതാണ് ഇതിന്റെ പ്രധാന കാരണം. ഈ സാഹചര്യത്തില്‍ ഫോണ്‍ അല്‍പ്പനേരം പ്രവർത്തിച്ചാല്‍ പോലും വലിയ തോതില്‍ ചൂടായേക്കും. സൂര്യപ്രകാശം നേരിട്ടടിക്കുന്ന സന്ദർഭങ്ങളില്‍ സ്മാർട്ട്ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഡിസ്പ്ലെ ഡിം ആകുന്നതായി കാണാനാകും. ഈ സാഹചര്യത്തില്‍ സ്വഭാവികമായും ഉപയോക്താവ് ബ്രൈറ്റ്നസ് വർധിപ്പിക്കും. ഇതെല്ലാം ഫോണ്‍ പെട്ടെന്ന് ചൂടാകുന്നതിന് കാരണമാകുന്നുണ്ട്. ചൂടാകുന്നതനുസരിച്ച് ഫോണിന്റെ പ്രവർത്തനവും മന്ദഗതിയിലാകും.

നിലവിലെ സ്മാർട്ട്ഫോണുകളുടെയെല്ലാം ചാർജിങ് അതിവേഗമാണ്. അരമണിക്കൂറിനുള്ളില്‍ തന്നെ നല്ലൊരു ശതമാനം ഫോണുകളും 80% ചാർജ് വരെ കൈവരിക്കാറുണ്ട്. വലിയ അളവില്‍ വൈദ്യുതി ഡിവൈസിലേക്ക് എത്തുന്നതിനാലാണിത്. സ്മാർട്ട്ഫോണ്‍ ചൂടാകുന്ന സാഹചര്യത്തില്‍, സംയോജിത സെന്‍സർ (Integrated Sensor) അത് മനസിലാക്കുകയും സ്മാർട്ട്ഫോണ്‍ സ്വയം തന്നെ ചാർജിങ്ങിന്റെ വേഗത കുറയ്ക്കുകയും ചെയ്യുന്നു. ഇതിനുള്ള ശേഷി നിലവിലെ സ്മാർട്ട്ഫോണുകള്‍ക്കുണ്ട്.

ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. ഫോണിന്റെ കവറോടുകൂടി ചാർജ് ചെയ്യുന്നത് ഒഴിവാക്കുന്നത് നല്ലത്.വയർലെസ് ചാർജർ ഉപയോഗിക്കുന്നവർ വേനല്‍ക്കാലത്ത് സാധാരണ ചാർജർ പരിഗണിക്കണം. ഫോണ്‍ ചാർജിലായിരിക്കുന്ന സമയത്ത് ഗെയിം കളിക്കുന്നത് ഒഴിവാക്കുക. ഗെയിം കളിക്കുമ്പോള്‍ സ്വഭാവികമായും ഫോണ്‍ ചൂടാകുകയും ചാർജിങ്ങിന്റെ വേഗത കുറയുകയും ചെയ്യും. പരമാവധി ഫസ്റ്റ് പാർട്ടി ചാർജർ മാത്രം ഉപയോഗിക്കുക. ഫോണ്‍ അമിതമായി ചൂടാകുമ്പോള്‍ ഉപയോഗിക്കാതിരിക്കുക. മുഴുവന്‍ ചാർജും നഷ്ടപ്പെട്ട് ഫോണ്‍ ഓഫാകാതെ ശ്രദ്ധിക്കുക. ചാർജ് 100 ശതമാനത്തില്‍ എത്തിക്കഴിഞ്ഞതിന് ശേഷം വൈദ്യുതി ബന്ധം വിച്ഛേദിക്കുക.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News