7 May 2024

മോഹൻലാലിനൊപ്പം എത്ര സിനിമകൾ; ശോഭനയുടെ കണക്കുകൾ തെറ്റെന്ന് സോഷ്യൽ മീഡിയ

സത്യത്തിൽ ലാലും ശോഭനയും 55 സിനിമകളിൽ അഭിനയിച്ചിട്ടുണ്ടോ? ഇല്ല എന്നതാണ് യാഥാർഥ്യം .5.55 സിനിമകൾ പോയിട്ട് 30-40 സിനിമകളിൽ പോലും അവർ ഒരുമിച്ച് അഭിനയിച്ചിട്ടില്ല.

ഏറെ കാലത്തിനു ശേഷം മലയാളികളുടെ ഇഷ്ട്ട താര ജോഡികളായ മോഹൻലാലും ശോഭനയും വീണ്ടും ഒരുമിക്കുന്ന സന്തോഷത്തിലാണ് ആരാധകർ. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മോഹൻ‍ലാലും ശോഭനയും പതിനഞ്ച് വർഷങ്ങൾക്കു ശേഷം വീണ്ടും ഒന്നിക്കുകയാണ്. മോഹൻലാലിനൊപ്പം തന്റെ അന്പത്തിയാറാം സിനിമ ആണ് ഇത് എന്നും ഏറെ സന്തോഷം ഉണ്ട് എന്നും ശോഭന അഭിപ്രായപ്പെട്ടു.

എന്നാൽ ഈ അഭിപ്രായത്തിനു മറുപടി എന്നോണം അത്രയും സിനിമകൾ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടില്ല എന്ന് കണക്ക് സഹിതം തെളിവുമായി എത്തിയിരിക്കുകയാണ് സഫീർ. സഫീറിന്റെ കുറിപ്പ് ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിക്കഴിഞ്ഞു. 1985 മുതൽ 2009 വരെ 25 സിനിമകളിൽ മാത്രമാണ് മോഹൻലാലും ശോഭനയും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്, എന്നാണ് സഫീർ എന്ന പ്രേക്ഷകൻ കുറിക്കുന്നത്.

സഫീറിന്റെ കുറിപ്പ് ഇപ്രകാരം ആണ്:

‘‘55 മോഹൻലാൽ-ശോഭന സിനിമകൾ

മോഹൻലാലും ശോഭനയും,അവർ മലയാളികളുടെ എക്കാലത്തെയും ഇഷ്ട താര ജോഡികളിലൊന്നാണ്. തരുൺ മൂർത്തിയുടെ പുതിയ മോഹൻലാൽ സിനിമയിലും താനാണ് നായിക എന്ന് ശോഭന ഒരു വിഡിയോയിലൂടെ പങ്കുവച്ചിരുന്നു. ഒപ്പം ഇത് മോഹൻലാലിനോടൊപ്പം ഉള്ള 56ാം സിനിമയാണെന്നും ശോഭന പറഞ്ഞു. മുമ്പ് പല വേദികളിലും മോഹൻലാലിന്റെ കൂടെ അൻപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്ന് ശോഭന പറഞ്ഞതായി കണ്ടിട്ടുണ്ട്. മോഹൻലാൽ അത് ശരി വയ്ക്കുന്നതായും കണ്ടിട്ടുണ്ട്.

സത്യത്തിൽ ലാലും ശോഭനയും 55 സിനിമകളിൽ അഭിനയിച്ചിട്ടുണ്ടോ? ഇല്ല എന്നതാണ് യാഥാർഥ്യം .5.55 സിനിമകൾ പോയിട്ട് 30-40 സിനിമകളിൽ പോലും അവർ ഒരുമിച്ച് അഭിനയിച്ചിട്ടില്ല. വളരെ തെറ്റായിട്ടുള്ള ഒരു കണക്കാണിത്. ഇവർ ഒരുമിച്ച് 25 സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്.1985 ൽ റിലീസായ കെ.എസ്. സേതുമാധവന്റെ ‘അവിടുത്തെ പോലെ ഇവിടെയും’ എന്ന സിനിമ മുതൽ 2009 ൽ റിലീസായ സാഗർ ഏലിയാസ് ജാക്കി വരെ 25 സിനിമകൾ മാത്രം….

1985
1.അവിടത്തെ പോലെ ഇവിടെയും
2.അനുബന്ധം
3.രംഗം
4.അഴിയാത്ത ബന്ധങ്ങൾ
5.വസന്തസേന

1986

  1. ടി.പി.ബാലഗോപാലൻ.എം.എ.
    7.അഭയം തേടി
    8.ഇനിയും കുരുക്ഷേത്രം.
    9.കുഞ്ഞാറ്റക്കിളികൾ.
    10.പടയണി.
    11.എന്റെ എന്റേത് മാത്രം.

1987.

12.നാടോടിക്കാറ്റ്.

1988.
13.ആര്യൻ.
14.വെള്ളാനകളുടെ നാട്.

1991.

15.വാസ്തുഹാര.
16.ഉള്ളടക്കം.

1993.

17.മായാമയൂരം.
18.മണിച്ചിത്രത്താഴ്.

1994

19.പവിത്രം.
20.തേന്മാവിൻ കൊമ്പത്ത്.
21.പക്ഷേ.
22.മിന്നാരം.

2000.

23.ശ്രദ്ധ.

2004.

24.മാമ്പഴക്കാലം.

2009.

25.സാഗർ ഏലിയാസ് ജാക്കി.

മേൽപ്പറഞ്ഞവയാണ് എന്റെ അറിവിൽ മോഹൻലാലും ശോഭനയും ഒരുമിച്ച് അഭിനയിച്ച സിനിമകൾ.25 സിനിമകൾ മാത്രം ചെയ്തിട്ട് ശോഭനയ്ക്ക് എവിടെ നിന്നാണ്ഈ 55 സിനിമകളുടെ കണക്ക് കിട്ടുന്നതെന്ന് മനസിലാകുന്നില്ല. ഈ പറഞ്ഞ ഫിലിം ലിസ്റ്റിൽ തെറ്റുകൾ/തിരുത്തലുകൾ ഉണ്ടേൽ കമന്റ് ചെയ്യൂ.’’

ഇത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ കുറിച്ച പോസ്റ്റ് ഏറെ സ്വീകാര്യത ആണ് നേടിയിരിക്കുന്നത്. പറഞ്ഞത് ശരിവെക്കുന്ന രീതിയിൽ ആണ് ആളുകളുടെ പ്രതികരണം.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News