തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഇന്ത്യാ മുന്നണി; ഇംപീച്ച്മെന്റ് ചെയ്യാൻ നീക്കം

വോട്ട് ചോരി ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ കൂടുതൽ‌ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ നീക്കം

തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഇംപീച്ച്മെന്റിന് ഒരുങ്ങി ഇന്ത്യാ മുന്നണി. തിങ്കളാഴ്‌ച ചേർന്ന യോഗത്തിലാണ് ഇംപീച്ച്മെന്റ് ചെയ്യാനുള്ള ചർച്ച. ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത നീക്കമാണ് പ്രതിപക്ഷത്തിൻ്റെ ഭാഗത്ത് നിന്ന് നടക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷനെ ഇംപീച്ച് ചെയ്യാനുള്ള സാധ്യതകളാണ് ഇന്ത്യാ മുന്നണി പരിശോധിക്കുന്നത്.

മല്ലികാർജുൻ ഖാർഗെയുടെ പാർലമെന്റ് ഓഫീസിൽ ചേർന്ന ഇന്ത്യ മുന്നണി യോഗത്തിലാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെ ഇംപീച്ച് ചെയ്യാനുള്ള ചർച്ചകൾ നടന്നത്. പ്രാഥമിക ഘട്ട ചർച്ചകളാണ് നടന്നത്. വോട്ട് ചോരി ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ കൂടുതൽ‌ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ നീക്കം. നിയമപരായും ഭരണഘടനപരമായ സാധ്യതകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇന്ത്യാ സഖ്യം പരിശോധിച്ചു വരികയാണ്.

അതേസമയം ആറ് ദിവസത്തെ ഇടവേളക്ക് ശേഷം പാർലമെന്റ് തിങ്കളാഴ്‌ച സമ്മേളിച്ചു. വോട്ടർ പട്ടിക വിഷയത്തിലെ പ്രതിഷേധം പാർലമെന്റിന് അകത്തും പുറത്തും തുടരാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം. ഇന്ത്യ സഖ്യത്തിലെ സഭാകക്ഷി നേതാക്കളുടെ യോഗത്തിൽ പാർലമെന്റിൽ സ്വീകരിക്കേണ്ട നയസമീപനം ചർച്ചയായി. പ്രതിപക്ഷത്തിൻ്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ സംബന്ധിച്ചും ചർച്ചകൾ നടന്നു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

യുകെയിൽ ആരോഗ്യ ജാഗ്രത; വിദേശയാത്രക്കാർക്കിടയിൽ പുതിയ രോഗഭീതി

മെക്സിക്കോ സന്ദർശിക്കുന്നതോ അവിടെ നിന്ന് മടങ്ങിയെത്തുന്നതോ ആയ വിനോദസഞ്ചാരികൾക്കിടയിൽ സൈക്ലോസ്‌പോറിയാസിസ് എന്ന പകർച്ചവ്യാധിയുടെ കേസുകൾ വർധിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് യുകെ ആരോഗ്യ അധികൃതർ മുന്നറിയിപ്പ് നൽകി....

Keep exploring...

ഭൂഗർഭ ഡ്രോൺ താവളങ്ങൾ പുറത്തുവിട്ട് ഇറാൻ

അമേരിക്കയ്ക്കും സഖ്യരാജ്യങ്ങൾക്കുമുള്ള ശക്തമായ സന്ദേശമായി രഹസ്യ ഭൂഗർഭ ഡ്രോൺ താവളങ്ങളുടെ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടു. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ സംപ്രേഷണം ചെയ്‌ത വീഡിയോയിൽ ദീർഘദൂര ആക്രമണങ്ങൾക്ക് ശേഷിയുള്ളതായി വിശേഷിപ്പിക്കപ്പെടുന്ന അരാഷ് (Arash) ചാവേർ...

മുഖ്യമന്ത്രിക്കെതിരെ മഹിളാ കോണ്‍ഗ്രസ് പ്രമേയം; ‘അഹങ്കാരം ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വിധേയനാകണം’

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹിളാ കോണ്‍ഗ്രസ്. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രമേയം ഐക്യകണ്ഠേന പാസാക്കിയത്. മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വിധേയനാകണമെന്നും, പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള സമീപനത്തില്‍ മാറ്റം വരുത്തണമെന്നും...

Related Articles

യുകെയിൽ ആരോഗ്യ ജാഗ്രത; വിദേശയാത്രക്കാർക്കിടയിൽ പുതിയ രോഗഭീതി

മെക്സിക്കോ സന്ദർശിക്കുന്നതോ അവിടെ നിന്ന് മടങ്ങിയെത്തുന്നതോ ആയ വിനോദസഞ്ചാരികൾക്കിടയിൽ സൈക്ലോസ്‌പോറിയാസിസ് എന്ന പകർച്ചവ്യാധിയുടെ കേസുകൾ വർധിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന്...

അഭയാർഥി-വിസ അപേക്ഷകൾക്ക് ഇനി AI സഹായം; പുതിയ നീക്കവുമായി ജർമ്മനി

അഭയാർഥി അപേക്ഷകൾ, വിസ നടപടിക്രമങ്ങൾ, താമസാനുമതി അപേക്ഷകൾ എന്നിവയുടെ പ്രോസസിങ് വേഗത്തിലാക്കുന്നതിനായി കൃത്രിമബുദ്ധി ഉപയോഗിക്കാൻ ജർമ്മൻ സർക്കാർ തീരുമാനിച്ചു....

ചായക്കപ്പിലെ കൊടുങ്കാറ്റ്; ഇന്ത്യൻ തേയില വ്യവസായം നേരിടുന്ന പുതിയ വെല്ലുവിളികൾ

ഇന്ത്യക്കാരുടെ രാവിലെയും വൈകുന്നേരവും ഒരു കപ്പ് ചായയില്ലാതെ പൂർത്തിയാകില്ല. വീട്ടിലായാലും ഓഫീസിലായാലും യാത്രയ്ക്കിടയിലായാലും ചായ ഇന്നും ഇന്ത്യൻ ജീവിതത്തിന്റെ...

19 വർഷങ്ങൾക്ക് ശേഷം കൊൽക്കത്തയിൽ തിരിച്ചെത്തി തസ്ലീമ നസ്രിൻ; ആവേശകരമായ സ്വീകരണം

പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരിയും കവയിത്രിയുമായ തസ്ലീമ നസ്രിൻ ഏകദേശം 19 വർഷത്തിന് ശേഷം വീണ്ടും കൊൽക്കത്തയിലെത്തി. 2007-ൽ വിവാദങ്ങളുടെയും...

രാഹുൽ ഗാന്ധിക്ക് ജനങ്ങളുമായി ബന്ധപ്പെടാൻ കഴിയാത്തതിന്റെ കാരണം ഇതാണ്; വിജയസായി റെഡ്ഡി പറയുന്നു ….

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ആശയവിനിമയ ശൈലിയെ വിമർശിച്ച് മുൻ രാജ്യസഭാംഗം വിജയസായി റെഡ്ഡി രംഗത്തെത്തി. ജനങ്ങളുമായി...

2027 ഏകദിന ലോകകപ്പ്: ആഫ്രിക്കൻ മണ്ണിൽ വീണ്ടും പോരിനൊരുങ്ങി ഇന്ത്യ

ക്രിക്കറ്റ് ലോകത്തെ ആവേശത്തിലാഴ്ത്തി 2027 -ലെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഒരുക്കങ്ങൾ സജീവമാകുന്നു. 2027 ഒക്ടോബർ 4 മുതൽ...

ആര്‍ സുഗതന് ആറ് മാസം അവധി; അംഗീകരിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍

കാപ്പാ കേസില്‍ ജയിലിലുള്ള ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അവധി അനുവധിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍. ആറ് മാസത്തേക്ക് അവധി...

‘രാമക്ഷേത്ര സംഭാവന വിവാദം’: പാർലമെന്റിന് മുന്നിൽ പുരോഹിതൻ്റെ വേഷത്തിൽ പപ്പു യാദവിൻ്റെ പ്രതിഷേധം

അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിനായുള്ള സംഭാവനകളിൽ വൻ തട്ടിപ്പ് നടന്നുവെന്നാരോപിച്ച് പാർലമെന്റ് ഹൗസ് പരിസരത്ത് പ്രതിപക്ഷ പാർട്ടികളുടെ ശക്തവും പ്രതീകാത്മകവുമായ...