24 November 2024

എല്ലാം കളവോ?; മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുതൽ സ്ത്രീകൾക്കെന്ന് പുതിയ പഠനം

പുതിയ കാലത്ത് നിലവിലുള്ള അവസ്ഥയില്‍ നിന്നും സൈക്കോപാത്തുകള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ പെരുമാറ്റ സ്വഭാവങ്ങളിലേക്ക് മാറിക്കഴിഞ്ഞു.

പുരുഷന്മാരിലായിരുന്നു മാനസികാരോഗ്യം കുറവെന്നാണ് ഇതുവരെയുള്ള പഠനങ്ങള്‍ പറഞ്ഞിരുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ മനസികാസ്വാസ്ഥ്യമുള്ളത് സ്ത്രീകള്‍ക്കാണെന്നാണ് ആംഗ്ലിയ റസ്‌കിൻ യൂണിവേഴ്‌സിറ്റിയിലെ കോർപ്പറേറ്റ് സൈക്കോപതിയിൽ വിദഗ്‌ദ്ധനായ ഡോ. ക്ലൈവ് ബോഡി പറയുന്നത്. ഇത്തരത്തിൽ സ്ത്രീകളുടെ ഇടയില്‍ മാനസികാസ്വാസ്ഥമുള്ളവരുടെ കണക്കുകളെ കുറച്ച് കാണിക്കുന്നെന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ഗവേഷണ പ്രബന്ധം ഇക്കാര്യം വിശദീകരിക്കുന്നതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാധാരണയായി മാനസികരോഗ പ്രവർത്തനങ്ങളെ അക്രമവും സാമൂഹിക വിരുദ്ധ പെരുമാറ്റവുമായി ബന്ധപ്പെടുത്തിയാണ് കണക്കാക്കിയിരുന്നത്.

മിഷേല്‍ ആര്‍ ലെവിന്‍സണ്‍ കണ്ടെത്തിയ ലെവൻസൺ സെൽഫ് റിപ്പോർട്ട് സൈക്യാട്രിക് സ്കെയിൽ എന്ന പഠന രീതി അനുസരിച്ച് മാനസികാരോഗ്യ പഠനത്തിന് രണ്ട് ഘട്ടങ്ങളാനുള്ളത്. ആദ്യത്തേത് വൈകാരികമായ അകൽച്ച, സ്വാർത്ഥത തുടങ്ങിയ പെരുമാറ്റങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്. രണ്ടാമത്തേത് അക്രമം, സാമൂഹ്യവിരുദ്ധ പെരുമാറ്റം തുടങ്ങിയ ശാരീരിക ഘടകങ്ങളിലാണ് ശ്രദ്ധയൂന്നുന്നത്. ജയിലുകളില്‍ തടവിലാക്കപ്പെടുന്ന മാനസിക സ്വഭാവ സവിശേഷതയുള്ള കുറ്റവാളികളെ കുറിച്ചുള്ള പഠനത്തില്‍ നിന്നാണ് ഈ രീതി ഉരുത്തിരിഞ്ഞ് വന്നത്. എന്നാല്‍ മാനസിക സവിശേഷതയുള്ള കുറ്റവാളികളായ പുരുഷന്മാരിലാണ് ലെവിന്‍സണിന്‍റെ പഠനങ്ങള്‍ കൂടുതലും നടന്നത്. അതിനാലാണ് മാനസികാസ്വാസ്ഥ്യം കൂടുതല്‍ പുരുഷന്മാരിലാണെന്ന വിശ്വാസം ഉടലെടുത്തത് എന്നാണ് വാദം. കോർപ്പറേറ്റ് / ജോലി സാഹചര്യത്തില്‍ മനോരോഗികൾ പ്രകടിപ്പിക്കുന്ന സാധാരണ സ്വഭാവത്തെക്കുറിച്ചായിരുന്നു 2005 മുതല്‍ ഡോ. ക്ലൈവ് ബോഡി പഠനം നടത്തിയിരുന്നത്.

ക്ലൈവ് ബോഡിയുടെ അഭിപ്രായത്തില്‍ പുതിയ കാലത്ത് നിലവിലുള്ള അവസ്ഥയില്‍ നിന്നും സൈക്കോപാത്തുകള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ പെരുമാറ്റ സ്വഭാവങ്ങളിലേക്ക് മാറിക്കഴിഞ്ഞു. ഇതിനാല്‍ തന്നെ സ്ത്രീകളുടെ ഇത്തരം സൂക്ഷ്മ പെരുമാറ്റങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെന്നും ക്ലൈവ് ചൂണ്ടിക്കാട്ടുന്നു. നേരത്തെ സൈക്കോപാത്തുകളുടെ സ്ത്രീ പരുഷ അനുപാതം 1:10 ആയിരുന്നെങ്കില്‍ ക്ലൈവിന്‍റെ പഠനത്തില്‍ അത് 1:1.2 ആണ്. അതായത് ഇത്തരം കേസുകളിലെ സ്ത്രീ പുരുഷ അനുപാതത്തില്‍ വലിയ വ്യത്യാസമില്ലെന്ന് ക്ലൈവ് ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളായ രോഗികള്‍ ശാരീരകമായ അക്രമങ്ങളിലേക്ക് നീങ്ങുന്നതിന് പകരം വാക്കാലുള്ള അക്രമം ശക്തമാക്കുന്നുവെന്നും ഇത് പുരുഷ മനോരോഗികള്‍ പ്രകടിപ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍ സൂക്ഷ്മവും വൈകാരിക സ്വഭാവമുള്ളതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. പഠനം ദൂരവ്യാപകമായി കുറ്റകൃത്യ വിചാരണകളിലും കോര്‍പ്പറേറ്റ് / ജോലി സ്ഥലങ്ങളിലെ നേതൃത്വങ്ങളിലും സ്വാധീനം ചെലുത്താമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Share

More Stories

രാജ്യത്തെ ഏറ്റവും മികച്ച ശുദ്ധവായു; പത്ത് നഗരങ്ങളില്‍ നാലാം സ്ഥാനം കണ്ണൂരിന്

0
ഇന്ത്യയിലെ ഏറ്റവും മികച്ച ശുദ്ധവായു ലഭിക്കുന്ന നഗരങ്ങളില്‍ കേരളത്തില്‍ നിന്നും കണ്ണൂര്‍ നഗരം ഇടംപിടിച്ചു. അതേസമയം നേരത്തെ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന തൃശൂര്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോക കാലാവസ്ഥ ഉച്ചകോടി (COP 29) അസര്‍ബൈജിസ്ഥാനിലെ...

കോൺഗ്രസ് – യു ഡി എഫ് രാഷ്ട്രീയം കേരള സമൂഹത്തെ എങ്ങനെയൊക്കെ മലീമസമാക്കുമെന്നാണ് ഇനി കാണാനുള്ളത്

0
|ശ്രീകാന്ത് പികെ ഇന്ന് അതിയായ അമർഷവും അതേ സമയം സന്തോഷവും തോന്നിയ ഒരു വീഡിയോയാണ് പാലക്കാട് യു.ഡി.എഫ് വിജയം ഉറപ്പിക്കും മുന്നേ തന്നെ SDPI പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തുകയും സി.പി.ഐ.(എം) ജില്ലാ കമ്മിറ്റി...

32 ലക്ഷം വര്‍ഷത്തെ പഴക്കമുള്ള അസ്ഥി ഭാഗങ്ങൾ; ആള്‍ക്കുരങ്ങുകള്‍ക്കും മനുഷ്യനുമിടയിലെ നഷ്ടപ്പെട്ട കണ്ണി; പഠനം

0
മനുഷ്യ കുലത്തിന്റെ മുത്തശ്ശി എന്നാണ് ഇതുവരെ കരുതിയിരുന്നതെങ്കില്‍ പുതിയ പഠനങ്ങള്‍ പറയുന്നത് ലൂസിക്ക് ഒരു മറിഞ്ഞു വരുന്ന ബന്ധത്തിന്റെ സ്ഥാനം മാത്രമേയുള്ളൂവെന്നാണ്. ഒപ്പം മനുഷ്യരും ആള്‍ക്കുരങ്ങുകളും തമ്മിലുള്ള വിട്ട് പോയ കണ്ണിയെ ലൂസി...

ഇടതുപക്ഷത്തെ സംബന്ധിച്ച് ശുഭകരമായ തിരഞ്ഞെടുപ്പ് ഫലമാണ് വന്നത്

0
| ദീപക് പച്ച വസ്തുനിഷ്ഠ യാഥാർഥ്യത്തിന്റെ ഏത് അളവ് എടുത്ത് നോക്കിയാലും ഇടതുപക്ഷ പ്രവർത്തകരെ സംബന്ധിച്ച് നിരാശപ്പെടാനുള്ള ഒന്നും ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇല്ല. അതെ സമയം അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലേക്ക് ഒരുങ്ങാൻ പ്രതീക്ഷയുള്ള...

റഹ്‌മാനൊപ്പം സംഗീത പരിപാടികൾ; മോഹിനി ഡേയുടെ വിവാഹമോചന പ്രഖ്യാപനത്തിന് ശേഷം പരസ്യ പ്രതികരണം

0
സംഗീത സംവിധായകൻ എ.ആർ റഹ്‌മാനും ഭാര്യ സൈറ ഭാനുവും പിരിയുന്ന വാർത്ത വന്ന് അധികം വൈകും മുമ്പേ അദ്ദേഹത്തിൻ്റെ സ്വന്തം ബാൻഡിൽ നിന്നുള്ള യുവ സംഗീതജ്ഞയും ഭർത്താവും പിരിയുന്ന വിവരം പുറത്തുവന്നു. പിന്നീട്...

‘യുദ്ധത്തിൽ രക്തസാക്ഷി’കളായ 43 ചൈനീസ് പീപ്പിൾസ് വോളണ്ടിയർമാരുടെ ഭൗതീകശരീരം ചൈനയിലേക്ക് എത്തിക്കാൻ ഒരുക്കം

0
യുഎസ് ആക്രമണത്തെയും സഹായ കൊറിയയെയും ചെറുക്കാനുള്ള യുദ്ധത്തിൽ ജീവൻ നഷ്‌ടപ്പെട്ട 43 ചൈനീസ് പീപ്പിൾസ് വോളണ്ടിയർമാരുടെ (സിപിവി) രക്തസാക്ഷികളുടെ ഭൗതീകശരീരങ്ങൾ നവംബർ അവസാനത്തോടെ ദക്ഷിണ കൊറിയയിൽ നിന്ന് ചൈനയിലേക്ക് എത്തിക്കും. ചൈനയുടെ വെറ്ററൻസ്...

Featured

More News