...
Home News Kerala ആര്‍.എസ്.എസ് പരിപാടിയില്‍ കേരള വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍, ദൃശ്യം പുറത്ത്

ആര്‍.എസ്.എസ് പരിപാടിയില്‍ കേരള വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍, ദൃശ്യം പുറത്ത്

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയിലാണ് കേരള വിസിയും ക്ഷണിക്കപ്പെട്ടത്

48

ആര്‍എസ്എസ് പരിപാടിയില്‍ കേരള വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍. തിരുവനന്തപുരം ഉദയാ കണ്‍വെന്‍ഷനില്‍ നടന്ന പരിപാടിയിലാണ് പങ്കെടുത്തത്. വിസി പരിപാടിയില്‍ പങ്കെടുത്തതിൻ്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.

ഡോ. മോഹനന്‍ കുന്നുമലിന് സംഘപരിവാര്‍ സംഘടനകളുമായുള്ള അടുത്ത ബന്ധം മുമ്പ് തന്നെ പല വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിട്ടുള്ളതാണ്. സംഘപരിവാറിൻ്റെ 100 വര്‍ഷങ്ങള്‍ എന്ന പേരില്‍ നടന്ന പരിപാടിയിലാണ് ഡോ. മോഹനന്‍ കുന്നുമല്‍ പങ്കെടുത്തത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയിലാണ് കേരള വിസിയും ക്ഷണിക്കപ്പെട്ടത്.

മാധ്യമങ്ങള്‍ക്ക് ഈ പരിപാടിയില്‍ പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പരിപാടിയില്‍ മറ്റൊരു വിസിയും പങ്കെടുത്തതായുള്ള സ്ഥിരീകരിക്കാത്ത വിവരവും പുറത്തുവരുന്നുണ്ട്.

ശനിയാഴ്‌ച വൈകീട്ട് 4.30 ഓടെയാണ് പരിപാടി നടന്നത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രമാണ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് വിവരം. കേരള വിസിയുടെ സംഘപരിവാര്‍ ബന്ധം എസ്എഫ്‌ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ നിരവധി തവണ ചൂണ്ടിക്കാട്ടുകയും അത്തരം നിലപാടുകള്‍ക്ക് എതിരെ ശക്തമായി പ്രതിഷേധിക്കുകയും ചെയ്‌തിട്ടുണ്ട്. സംഭവത്തില്‍ എസ്എഫ്‌ഐയും പ്രതിഷേധം രേഖപ്പെടുത്തി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.