...
Home News Kerala സർവകാല റെക്കോഡിൽ കെഎസ്ആർടിസി; പ്രതിദിന വരുമാനം പത്ത് കോടി കടന്നു

സർവകാല റെക്കോഡിൽ കെഎസ്ആർടിസി; പ്രതിദിന വരുമാനം പത്ത് കോടി കടന്നു

ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ പത്ത് കോടി മറികടക്കുന്നത്

403

കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവകാല റെക്കോഡിലേക്ക്. 10.19 കോടി രൂപയുടെ കളക്ഷനാണ് തിങ്കളാഴ്‌ച ഒരു ദിവസം മാത്രം കെഎസ്ആർടിസിക്ക് ലഭിച്ചത്. ഇത് ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ പത്ത് കോടി മറികടക്കുന്നത്.

ഓഗസ്റ്റ് മാസത്തിൽ കെഎസ്‌ആർടിസിയുടെ ആകെ നഷ്‌ടത്തിൽ നിന്ന്‌ പത്ത് കോടി രൂപ കുറക്കാനായി എന്ന് മന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചിരുന്നു. കഴിഞ്ഞ ജൂലൈയിൽ 60.12 കോടിയായിരുന്നു നഷ്‌ടമെങ്കിൽ ഈ വർഷം അത്‌ 50.2 കോടിയായി ചുരുങ്ങി. ബാങ്ക്‌ കൺസോർഷ്യത്തിന്‌ ദിവസം 1.19 കോടി നൽകണം. 8.40 കോടി രൂപ പ്രതിദിന കലക്‌ഷൻ കിട്ടിയാൽ കെഎസ്‌ആർടിസി ലാഭത്തിലാകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

കെ.എസ്. ആർ.ടി.സി യുടെ ലക്ഷ്യം സ്ത്രീകളെയും കുടുംബങ്ങളെയും ഉൾപ്പെടെ കൂടുതൽ യാത്രക്കാരെ ആകർഷിക്കുക എന്നതാണ്. കെഎസ്ആർടിസി നഷ്‌ടം കുറച്ച് വരിക ആണെന്നും മന്ത്രി കെ.ബി ഗണേഷ് കുമാർ വ്യക്തമാക്കി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.