മെസ്സിക്ക് പിഴച്ചു; രക്ഷകനായത് എമിലിയാനോ മാര്‍ട്ടിനെസ്

മറുപടിക്കിറങ്ങിയ അലന്‍ മിന്‍ഡ കിക്ക് പാഴാക്കി. എമിലിയാനോ മാര്‍ട്ടിനെസിൻ്റെ സേവാണ് അര്‍ജന്റീനയെ രക്ഷിച്ചത്

കോപ്പാ അമേരിക്കയില്‍ സെമിയിലേക്ക് ടിക്കറ്റെടുത്ത് അര്‍ജന്റീന. ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇക്വഡോറിനെ പെനല്‍റ്റി ഷൂട്ടൗട്ടിനൊടുവില്‍ തളച്ചാണ് അര്‍ജന്റീന സെമിയില്‍ പ്രവേശിച്ചത്. നിശ്ചിത സമയത്ത് ഇരുടീമും ഓരോ ഗോള്‍ വീതം നേടിയതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ ലയണല്‍ മെസി കിക്ക് പാഴാക്കി നിരാശപ്പെടുത്തിയെങ്കിലും ആവേശജയം അര്‍ജന്റീന നേടി.

ലയണല്‍ മെസിയേയും ലൗത്താറോ മാര്‍ട്ടിനെസിനേയും മുന്‍നിരയില്‍ അണിനിരത്തി 4-4-2 ഫോര്‍മേഷനിലാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്. 4-1-4-1 ഫോര്‍മേഷനിലാണ് ഇക്വഡോര്‍ ബൂട്ടണിഞ്ഞത്. ആദ്യ പകുതിയില്‍ കൂടുതല്‍ സമയം പന്ത് കൈവശം വെച്ച് കളിക്കാനാണ് അര്‍ജന്റീന ശ്രമിച്ചത്. ഇക്വഡോര്‍ പ്രതിരോധനിര മിടുക്കുകാട്ടിയതോടെ അര്‍ജന്റീന ആദ്യ പകുതിയില്‍ നന്നായി വിയര്‍ത്തു. ആറാം മിനുട്ടില്‍ ഇക്വഡോറിൻ്റെ മോയിസസ് കായിസീഡോക്ക് ബോക്‌സിനുള്ളിലേക്ക് പന്ത് ലഭിച്ചെങ്കിലും ഷോട്ട് എടുക്കുന്നതിന് മുമ്പ് തടുക്കപ്പെട്ടു.

ആദ്യ മിനുട്ടുകളില്‍ ഇക്വഡോറിൻ്റെ മുന്നേറ്റങ്ങളാണ് കണ്ടത്. 15-മത്തെ മിനുട്ടില്‍ അക്കൗണ്ട് തുറക്കാന്‍ ഇക്വഡോറിന് സുവര്‍ണ്ണാവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ജെറേമി സര്‍മിന്റോയ്ക്ക് ബോക്‌സിനുള്ളിലേക്ക് ലഭിച്ച പന്തിനെ ഷോട്ട് തൊടുത്തെങ്കിലും അര്‍ജന്റീന ഗോളി സേവ് ചെയ്തു. റീബൗണ്ട് പന്തിനെ കെന്‍ഡ്രി പേരേസ് വീണ്ടും വലയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പോയി. എന്നാല്‍ പിന്നീട് പതിയെ അര്‍ജന്റീന മത്സരത്തിലേക്ക് തിരിച്ചുവന്നു. 27മത്തെ മിനുട്ടില്‍ അര്‍ജന്റീനക്ക് മുന്നില്‍ സുവര്‍ണ്ണാവസരം. ഇന്‍സോ ഫെര്‍ണാണ്ടസിൻ്റെ ഹെഡര്‍ പോസ്റ്റിൻ്റെ വലത് വശത്തുകൂടി കടന്ന് പോയി. ഒടുവില്‍ 35മത്തെ മിനുട്ടില്‍ അര്‍ജന്റീന അക്കൗണ്ട് തുറന്നു. കോര്‍ണറില്‍ നിന്ന് അലെക്‌സിസ് മാക് അലിസ്റ്റര്‍ ഹെഡ് ചെയ്‌ത് ബോക്‌സിനടുത്തേക്ക് മറിച്ച് നല്‍കിയപ്പോള്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനസ് മറ്റൊരു ഹെഡറിലൂടെ പന്ത് വലയിലെത്തിച്ചു. വാര്‍ പരിശോധന നടത്തിയെങ്കിലും ഒടുവില്‍ തീരുമാനം അര്‍ജന്റീനക്ക് അനുകൂലമായി മാറുകയായിരുന്നു.

ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങിയപ്പോള്‍ ഒരു ഗോളിൻ്റെ ലീഡ് നിലനിര്‍ത്താന്‍ അര്‍ജന്റീനയ്ക്കായി. രണ്ടാം പകുതിയില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ ആണ് അര്‍ജന്റീന കളിച്ചത്. 55മത്തെ മിനുട്ടില്‍ പെനല്‍റ്റി ഏരിയയില്‍ വെച്ച് ലൗത്താറോ മാര്‍ട്ടിനസ് തൊടുത്ത ഷോട്ട് ലക്ഷ്യത്തില്‍ നിന്ന് അകന്ന് പോയി. 61മത്തെ മിനുട്ടില്‍ ഗോള്‍മടക്കാന്‍ ഇക്വഡോറിന് മുന്നില്‍ സുവര്‍ണ്ണാവസരം. റോഡ്രിഗോ ഡി പോളിൻ്റെ ഹാന്റ് ബോള്‍ വാര്‍ പരിശോധനയില്‍ വ്യക്തമായതോടെ ഇക്വഡോറിന് അനുകൂലമായി പെനല്‍റ്റി. എന്നാല്‍ കിക്കെടുത്ത ഇന്നര്‍ വലന്‍സിയക്ക് പിഴച്ചു. ഷോട്ട് പോസ്റ്റിൻ്റെ ഇടത് മൂലയില്‍ തട്ടി ലക്ഷ്യത്തില്‍ നിന്ന് അകന്ന് പോയി. 68മത്തെ മിനുട്ടില്‍ ലയണല്‍ മെസിയുടെ മികച്ച മുന്നേറ്റവും ഷോട്ടും കണ്ടെങ്കിലും ഇക്വഡോര്‍ ഗോളി സേവ് ചെയ്‌തു. അവസാന സമയങ്ങളിലേക്ക് എത്തിയതോടെ മത്സരം പരുക്കനായി മാറി. ഈ കളിയിലും മഞ്ഞക്കാര്‍ഡ് ലഭിച്ച ഇക്വഡോറിൻ്റെ മോയിസസ് കെയ്‌സീഡോക്ക് അടുത്ത മത്സരം നഷ്ടമാവും.

90മത്തെ മിനുട്ടില്‍ അര്‍ജന്റീന പ്രതിരോധത്തിൻ്റെ പിഴവില്‍ ബോക്‌സിനുള്ളില്‍ വെച്ച് ജോര്‍ദി കെയ്‌സീഡോക്ക് സുവര്‍ണ്ണാവസരം. എന്നാല്‍ താരത്തിൻ്റെ ഷോട്ട് പോസ്റ്റിൻ്റെ ഇടത് വശത്തുകൂടി കടന്ന് പോയി. എന്നാല്‍ കടന്നാക്രമിച്ച ഇക്വഡോര്‍ ഒടുവില്‍ ലക്ഷ്യം കണ്ടു. അര്‍ജന്റീന ജയമുറപ്പിച്ച് ഇരിക്കവെ ഇക്വഡോര്‍ സമനില പിടിച്ചു. ജോണ്‍ യിബോഷ് ബോക്‌സിനുള്ളിലേക്ക് നല്‍കിയ ക്രോസിനെ കെവിന്‍ റോഡ്രിഗസ് ഹെഡറിലൂടെ പോസ്റ്റിൻ്റെ ഇടത് മൂലയിലെത്തിച്ചു. നിശ്ചിത സമയത്ത് മത്സരം 1-1 സമനിലയായതോടെ ഷൂട്ടൗട്ടിലേക്ക് പോരാട്ടം നീണ്ടു. അര്‍ജന്റീനക്കായി കിക്കെടുത്ത ലയണല്‍ മെസിക്ക് പിഴച്ചു. ഇക്വഡോറിനായി ആദ്യ പെനല്‍റ്റിയെടുത്ത ഏഞ്ചല്‍ മിനക്കും ലക്ഷ്യം കാണാനായില്ല. അര്‍ജന്റീനക്കായി കിക്കെടുത്ത ജുലിയന്‍ അല്‍വാരസ് ലക്ഷ്യം കണ്ടപ്പോള്‍ മറുപടിക്കിറങ്ങിയ അലന്‍ മിന്‍ഡ കിക്ക് പാഴാക്കി. എമിലിയാനോ മാര്‍ട്ടിനെസിൻ്റെ സേവാണ് അര്‍ജന്റീനയെ രക്ഷിച്ചത്.

മൂന്നാം കിക്കെടുത്ത അര്‍ജന്റീനയുടെ അലക്‌സിസ് മാക് അലിസ്റ്റര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഇക്വഡോറിനായി മൂന്നാം കിക്കെടുത്ത ജോണ്‍ യിബോഹ് ലക്ഷ്യം കണ്ടു. നാലാം കിക്കെടുത്ത അര്‍ജന്റീനയുടെ ഗോണ്‍സാലോ മോണ്ടിയലും പന്ത് വലയിലാക്കി. നാലാം കിക്കെടുത്ത ഇക്വഡോറിൻ്റെ ജോര്‍ദി കായ്‌സിഡോയും വലയിലെത്തിച്ചു. അഞ്ചാം കിക്കെടുത്ത അര്‍ജന്റീനയുടെ നിക്കോളാസ് ഒറ്റമെന്‍ഡി ലക്ഷ്യം കണ്ടതോടെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീന ഇക്വഡോറിനെ വീഴ്ത്തി.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

യുകെയിൽ ആരോഗ്യ ജാഗ്രത; വിദേശയാത്രക്കാർക്കിടയിൽ പുതിയ രോഗഭീതി

മെക്സിക്കോ സന്ദർശിക്കുന്നതോ അവിടെ നിന്ന് മടങ്ങിയെത്തുന്നതോ ആയ വിനോദസഞ്ചാരികൾക്കിടയിൽ സൈക്ലോസ്‌പോറിയാസിസ് എന്ന പകർച്ചവ്യാധിയുടെ കേസുകൾ വർധിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് യുകെ ആരോഗ്യ അധികൃതർ മുന്നറിയിപ്പ് നൽകി....

Keep exploring...

ഭൂഗർഭ ഡ്രോൺ താവളങ്ങൾ പുറത്തുവിട്ട് ഇറാൻ

അമേരിക്കയ്ക്കും സഖ്യരാജ്യങ്ങൾക്കുമുള്ള ശക്തമായ സന്ദേശമായി രഹസ്യ ഭൂഗർഭ ഡ്രോൺ താവളങ്ങളുടെ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടു. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ സംപ്രേഷണം ചെയ്‌ത വീഡിയോയിൽ ദീർഘദൂര ആക്രമണങ്ങൾക്ക് ശേഷിയുള്ളതായി വിശേഷിപ്പിക്കപ്പെടുന്ന അരാഷ് (Arash) ചാവേർ...

മുഖ്യമന്ത്രിക്കെതിരെ മഹിളാ കോണ്‍ഗ്രസ് പ്രമേയം; ‘അഹങ്കാരം ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വിധേയനാകണം’

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹിളാ കോണ്‍ഗ്രസ്. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രമേയം ഐക്യകണ്ഠേന പാസാക്കിയത്. മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വിധേയനാകണമെന്നും, പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള സമീപനത്തില്‍ മാറ്റം വരുത്തണമെന്നും...

Related Articles

യുകെയിൽ ആരോഗ്യ ജാഗ്രത; വിദേശയാത്രക്കാർക്കിടയിൽ പുതിയ രോഗഭീതി

മെക്സിക്കോ സന്ദർശിക്കുന്നതോ അവിടെ നിന്ന് മടങ്ങിയെത്തുന്നതോ ആയ വിനോദസഞ്ചാരികൾക്കിടയിൽ സൈക്ലോസ്‌പോറിയാസിസ് എന്ന പകർച്ചവ്യാധിയുടെ കേസുകൾ വർധിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന്...

അഭയാർഥി-വിസ അപേക്ഷകൾക്ക് ഇനി AI സഹായം; പുതിയ നീക്കവുമായി ജർമ്മനി

അഭയാർഥി അപേക്ഷകൾ, വിസ നടപടിക്രമങ്ങൾ, താമസാനുമതി അപേക്ഷകൾ എന്നിവയുടെ പ്രോസസിങ് വേഗത്തിലാക്കുന്നതിനായി കൃത്രിമബുദ്ധി ഉപയോഗിക്കാൻ ജർമ്മൻ സർക്കാർ തീരുമാനിച്ചു....

ചായക്കപ്പിലെ കൊടുങ്കാറ്റ്; ഇന്ത്യൻ തേയില വ്യവസായം നേരിടുന്ന പുതിയ വെല്ലുവിളികൾ

ഇന്ത്യക്കാരുടെ രാവിലെയും വൈകുന്നേരവും ഒരു കപ്പ് ചായയില്ലാതെ പൂർത്തിയാകില്ല. വീട്ടിലായാലും ഓഫീസിലായാലും യാത്രയ്ക്കിടയിലായാലും ചായ ഇന്നും ഇന്ത്യൻ ജീവിതത്തിന്റെ...

19 വർഷങ്ങൾക്ക് ശേഷം കൊൽക്കത്തയിൽ തിരിച്ചെത്തി തസ്ലീമ നസ്രിൻ; ആവേശകരമായ സ്വീകരണം

പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരിയും കവയിത്രിയുമായ തസ്ലീമ നസ്രിൻ ഏകദേശം 19 വർഷത്തിന് ശേഷം വീണ്ടും കൊൽക്കത്തയിലെത്തി. 2007-ൽ വിവാദങ്ങളുടെയും...

രാഹുൽ ഗാന്ധിക്ക് ജനങ്ങളുമായി ബന്ധപ്പെടാൻ കഴിയാത്തതിന്റെ കാരണം ഇതാണ്; വിജയസായി റെഡ്ഡി പറയുന്നു ….

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ആശയവിനിമയ ശൈലിയെ വിമർശിച്ച് മുൻ രാജ്യസഭാംഗം വിജയസായി റെഡ്ഡി രംഗത്തെത്തി. ജനങ്ങളുമായി...

2027 ഏകദിന ലോകകപ്പ്: ആഫ്രിക്കൻ മണ്ണിൽ വീണ്ടും പോരിനൊരുങ്ങി ഇന്ത്യ

ക്രിക്കറ്റ് ലോകത്തെ ആവേശത്തിലാഴ്ത്തി 2027 -ലെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഒരുക്കങ്ങൾ സജീവമാകുന്നു. 2027 ഒക്ടോബർ 4 മുതൽ...

ആര്‍ സുഗതന് ആറ് മാസം അവധി; അംഗീകരിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍

കാപ്പാ കേസില്‍ ജയിലിലുള്ള ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അവധി അനുവധിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍. ആറ് മാസത്തേക്ക് അവധി...

‘രാമക്ഷേത്ര സംഭാവന വിവാദം’: പാർലമെന്റിന് മുന്നിൽ പുരോഹിതൻ്റെ വേഷത്തിൽ പപ്പു യാദവിൻ്റെ പ്രതിഷേധം

അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിനായുള്ള സംഭാവനകളിൽ വൻ തട്ടിപ്പ് നടന്നുവെന്നാരോപിച്ച് പാർലമെന്റ് ഹൗസ് പരിസരത്ത് പ്രതിപക്ഷ പാർട്ടികളുടെ ശക്തവും പ്രതീകാത്മകവുമായ...