6 May 2024

ലോക ക്ലാസ്സിക്‌ ഇനി സീരീസ്; ഏകാന്തതയുടെ നൂറ് വർഷങ്ങൾ നെറ്റ്ഫ്ളിക്സിൽ

മാതാപിതാക്കളുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിക്കുകയും ഒരു പുതിയ വീട് തേടി ഗ്രാമം വിടുകയും ചെയ്യുന്ന കസിൻമാരായ ജോസ് ആർക്കാഡിയോ ബ്യൂണ്ടിയ, ഉർസുല ഇഗ്വാരൻ എന്നിവരെക്കുറിച്ചാണ് നോവൽ.

മലയാളികളായ വായനക്കാരെ ലോക സാഹിത്യത്തിലേക്ക് കൈപിടിച്ച് കയറ്റിയ അതുല്യ സാഹിത്യകാരൻ ഗബ്രിയേൽ ഗാർഷ്യ മാർക്വിസ് ന്റെ വിശ്വ പ്രസിദ്ധമായ കൃതി ഏകാന്തതയുടെ നൂറ് വർഷങ്ങൾ സീരീസ് ആക്കാൻ ഒരുങ്ങി നെറ്റ്ഫ്ലിക്സ്. സീരീസ് ന്റെ ആദ്യ ട്രൈലെർ പുറത്തു വിട്ടു. 1967 ൽ പുറത്തിറങ്ങിയ നോവലിന്റെ പകർപ്പവകാശം 2019 ൽ നെറ്റ്ഫ്ളിക്സ് സ്വന്തമാക്കിയിരുന്നു.

മാതാപിതാക്കളുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിക്കുകയും ഒരു പുതിയ വീട് തേടി ഗ്രാമം വിടുകയും ചെയ്യുന്ന കസിൻമാരായ ജോസ് ആർക്കാഡിയോ ബ്യൂണ്ടിയ, ഉർസുല ഇഗ്വാരൻ എന്നിവരെക്കുറിച്ചാണ് നോവൽ. ചരിത്രാതീതകാലത്തെ നദിയുടെ തീരത്ത് അവർ മക്കോണ്ടോ എന്ന് പേരിട്ട ഉട്ടോപ്യൻ നഗരം സ്ഥാപിക്കുന്നതോടെ അവരുടെ യാത്ര അവസാനിക്കുന്നു.

ഭ്രാന്ത്, അസാധ്യമായ പ്രണയങ്ങൾ, രക്തരൂക്ഷിതവും അസംബന്ധവുമായ യുദ്ധം, ഭയാനകമായ ഒരു ശാപത്തിൻ്റെ ഭയം എന്നിവയാൽ പീഡിപ്പിക്കപ്പെടുന്ന ബ്യൂണ്ടിയ വംശത്തിലെ നിരവധി തലമുറകൾ ഈ ഐതിഹ്യ നഗരത്തിൻ്റെ ഭാവി അടയാളപ്പെടുത്തും, പ്രത്യാശയില്ലാതെ, നൂറു വർഷത്തെ ഏകാന്തതയിലേക്ക് അവരെ വിധിക്കും എന്ന് നെറ്റ്ഫ്ളിക്സ് അവകാശപ്പെടുന്നു.

സീരീസ് ആരാധകരും പുസ്തക പ്രേമികളും ഒരേപോലെ കാത്തിരിക്കുന്ന ഏകാന്തതയുടെ നൂറ് വർഷങ്ങൾ ഉടൻ സംപ്രേക്ഷണം ചെയ്യാൻ ഉള്ള സാദ്ധ്യതകൾ തള്ളിക്കളയാൻ ആകില്ല.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News