9 May 2024

ശാസ്ത്രം വളരുന്നു ; മനുഷ്യനിൽ പന്നിയുടെ വൃക്ക മാറ്റിവെച്ചു

മസാച്യുസെറ്റ്സിലുള്ള ബയോടെക് കമ്പനിയായ ഇജെനസിസാണ് ജനിതക മാറ്റം വരുത്തിയ പന്നി വൃക്ക മാറ്റിവെക്കലിനായി നൽകിയത്. നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് വൃക്ക മാറ്റിവെച്ചത്.

ശാസ്ത്രം ഓരോ ദിവസവും അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്. നടക്കുമോ എന്ന് നമുക്ക് പലപ്പോഴും തോന്നുന്ന പല കാര്യങ്ങളും ഇപ്പോൾ വളരെ നിഷ്പ്രയാസം സംഭവിക്കുന്നത് നാം കാണാറുണ്ട്. അത്തരത്തിൽ പുതിയ ഒരു സംഭവം നടന്നത് അമേരിക്കയിൽ ആണ്. ജനിതക മാറ്റം വരുത്തിയ പന്നിവൃക്ക മനുഷ്യനിൽ മാറ്റിവെച്ചു. യുഎസിലെ മസാച്യൂസെറ്റ്സ് സ്വദേശി റിച്ചാർഡ് സ്ലേമാൻ എന്ന 62കാരനാണ് പന്നിവൃക്ക സ്വീകരിച്ചത്. മസാചുസെറ്റ്സിലെ ജനറൽ ആശുപത്രിയിലായിരുന്നു നിർണായകമായ മാറ്റിവെക്കൽ ശസ്ത്രക്രിയ. മാറ്റിവെച്ച വൃക്കയെ ശരീരം പുറന്തള്ളാതിരിക്കാനുള്ള മരുന്നുകൾ കഴിച്ച് വിശ്രമിക്കുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മസാച്യുസെറ്റ്സിലുള്ള ബയോടെക് കമ്പനിയായ ഇജെനസിസാണ് ജനിതക മാറ്റം വരുത്തിയ പന്നി വൃക്ക മാറ്റിവെക്കലിനായി നൽകിയത്. നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് വൃക്ക മാറ്റിവെച്ചത്. സ്ലേമാന്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നുവെന്നും എത്രയും വേഗം ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷയെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. പന്നികളിൽ കാണപ്പെടുന്ന, മനുഷ്യർക്ക് ഉപദ്രവമാകുന്ന ജീനുകൾ ജീനോം എഡിറ്റിങ്ങിലൂടെ നീക്കം ചെയ്ത്, പകരം മനുഷ്യരിലെ ജീനുകൾ കൂട്ടിച്ചേർത്താണ് വൃക്ക ശസ്ത്രക്രിയക്കായി ഒരുക്കിയത്.

ടൈപ്പ് 2 പ്രമേഹം, രക്തസമ്മര്‍ദം എന്നിവ കാരണം സ്ലേമാന്‍റെ വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായിരുന്നു. 2018ൽ വൃക്ക മാറ്റിവെച്ച വ്യക്തിയാണ് സ്ലേമാൻ. അതും പ്രവർത്തന രഹിതമായതോടെയാണ് ജനിതക മാറ്റം വരുത്തിയ പന്നിവൃക്ക മാറ്റിവെക്കാൻ തീരുമാനിച്ചത്. നേരത്തെ മേരിലാൻഡ് സർവകലാശാല രണ്ട് രോ​ഗികളിൽ ജനിതക മാറ്റം വരുത്തിയ പന്നി വൃക്ക മാറ്റിവെച്ചിരുന്നു. എന്നാൽ രണ്ട് മാസം മാത്രമാണ് ഇരുവരും ജീവിച്ചത്. അന്ന് മസ്തിഷ്ക മരണം സംഭവിച്ചവരിലാണ് പന്നിവൃക്ക മാറ്റിവെച്ചത്.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News