| ജയറാം ഗോപിനാഥ്

“ഇന്ത്യയിൽ യുവ ക്രിക്കറ്ററുമാർ, സച്ചിനേയും, സേവാഗിനെയും മാതൃകയാക്കുമ്പോൾ, പാകിസ്ഥാനിൽ യുവ ക്രിക്കറ്ററുമാർ ഇമ്രാനെയും, അക്രത്തെയും, വഖാറിനേയും മാതൃകയാക്കുന്നു “. ഇന്ത്യയിൽ ജെനുവിൻ പേസ് ബൗളർമാരുടെ ദൗർലഭ്യം ഉണ്ടാവുമ്പോൾ, പാകിസ്ഥാനിൽ പേസ് ബൗളർമാർ സുലഭമാകുന്നത് എന്ത് കൊണ്ട് എന്ന ചോദ്യത്തിന്, വാസീം അക്രം ഒരിക്കൽ പറഞ്ഞ മറുപടിയാണിത്.

153 km/hr ക്ലോക്ക് ചെയ്ത ഇർഫാൻ പത്താനെ പിന്നീട് നമ്മൾ കാണുന്നത്, ധോണിയെ സ്റ്റമ്പിനോരം നിർത്തി 110-120 റേഞ്ചിൽ സ്ലോ മീഡിയം പേസ് എറിയുന്ന ചേഞ്ച്‌ ബൗളർ ആയിട്ടാണ്. 145 ന് മുകളിൽ എറിയുന്ന ബൗളർ എന്ന് പേര് കേട്ട മുനാഫ് പട്ടേൽ, തന്റെ ക്യരിയർ അവസാനിപ്പിച്ചത് 120 റേഞ്ച് ബൗളർ ആയിട്ടാണ്. 150 ന് മുകളിൽ എറിയുന്ന വരുൺ ആരോൺ, തിരശീലയ്ക്കു പിന്നിൽ എവിടെയോ മറഞ്ഞു പോയിരിക്കുന്നു.

ബുമ്രയും ഷമിയുമൊക്കെ ഒരു ആശ്വാസമാകുമ്പോഴും, പന്തിനെ ജനുവിനായി സ്വിങ് ചെയ്യിക്കുമ്പോൾ നമ്മുടെ ബൗളർമാരുടെ സ്പീഡ് ഡ്രോപ്പ് ചെയ്യുന്നത് കാണാം. അതുകൊണ്ട് തന്നെ, 2016 ലെ ഏഷ്യ കപ്പിൽ രോഹിത്തിന്റെ കാൽപ്പാദം തകർത്ത മുഹമ്മദ്‌ അമീറിന്റെ തീയുണ്ടകണക്കെയുള്ള ഇൻസ്വിങ്ങറും, കഴിഞ്ഞ T20 വേൾഡ് കപ്പിൽ രാഹുലിന്റെയും വിക്കറ്റ് എടുത്ത ഷഹീൻ ആഫ്രിഡിയുടെ വെള്ളിടികണക്കെയുള്ള ഇൻസ്വിങ് ഡെലിവറികളുമൊക്കെ മനസ്സിനെ അസ്വസ്ഥതപെടുത്തികൊണ്ടേയിരിക്കുന്നു.

കഴിഞ്ഞ ദിവസം ബോൾട്ടിന്റെ അതുപോലൊരു എണ്ണം പറഞ്ഞ ഇൻസ്വിങ്ങറിൽ പുറത്തായ ശേഷം രാഹുൽ പറഞ്ഞത്, താൻ ആ ഡെലിവറി കണ്ടില്ല എന്നായിരുന്നു. ഉമ്രാൻ മാലിക് എന്ന യുവക്രിക്കറ്റർ അത് കൊണ്ട് തന്നെ ഒരു പ്രതീക്ഷയാണ്… ദേവ്ദത് പടിക്കലിന്റെ മൂന്ന് സ്റ്റമ്പുകളും പിഴുത ആ ഇൻസ്വിങർ…. എ ഡെലിവറി വിത്ത്‌ ഷീർ പേസ് ആൻഡ് സ്വിങ്… I will swing the ball without dropping my pace എന്നൊരു സ്റ്റേറ്റ്മെന്റ് കൂടിയായിരുന്നു.

പ്രീയപെട്ട ഉമ്രാൻ, താങ്കളെ മോൾഡ് ചെയ്യാൻ ഡെയിൽ സ്‌റ്റെയ്‌ൻ എന്നൊരു ഇതിഹാസം കൂടെതന്നെയുണ്ട്… ഉപദേശങ്ങൾ തരാൻ കമന്ററി ബോക്സിൽ പോലും ഇയാൻ ബിഷോപ്പിനെ പോലെയുള്ളവരുണ്ട്…. എന്നിരുന്നാലും താങ്കളോട് ഒന്നേ ഈയുള്ളവനു പറയാനുള്ളു… ലൈൻ ഇമ്പ്രൂവ് ചെയ്തോളു… ലെങ്ത് ഇമ്പ്രൂവ് ചെയ്തോളു.. ബിഷോപ്പ്‌ പറഞ്ഞത് പോലെ ബാറ്ററെ ബ്ലഫ് ചെയ്യിക്കുന്ന സ്ലോ ഡെലിവറികൾ ഡെവലപ്പ് ചെയ്തോളു.But never… I repeat Never Ever Compromise with your Speed… Please continue to clock on 150s regularly.. ബാറ്ററെ അന്ധനാക്കികൊണ്ട് 150 കിലോമിറ്റർ/ഹവർ വേഗതയിൽ വരുന്ന ഇൻസ്വിങ്ങർ സ്റ്റമ്പുകൾ പിഴുതെറിയുന്ന കാഴ്ച ഞങ്ങൾക്ക് കണ്ടുകൊണ്ടേയിരിക്കണം.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...