വിനു വി ജോൺ സ്വപ്നയോട് ചോദിക്കാതെപോയ ചോദ്യങ്ങൾ; കെട്ടകാലത്തെ മാധ്യമ ബോധം

സ്വപ്നയെ ബാധിക്കാത്തിടത്തൊക്കെ മാധ്യമ അജണ്ടക്ക് എതിരായിരുന്നു ശിവശങ്കരനെ കുറിച്ചുള്ള അവരുടെ വിശദീകരണം. മന്ത്രിമാരേയും മുഖ്യമന്ത്രിയേയും ഒക്കെ കുടുക്കാൻ പണി പതിനെട്ടും ശ്രമിച്ചെങ്കിലും ഒരാൾക്കെതിരെയും ഒന്നും കിട്ടിയില്ല.

| പ്രീത ജിപി

വിനു വി ജോണിൻ്റെ വൃത്തികെട്ട മാനറിസം കാണാൻ മടിച്ചിട്ടു മാറ്റി വച്ച ആ അഭിമുഖം കണ്ടു . നേരെ ചൊവ്വേ മലയാളം അറിയാത്ത ആ സ്ത്രീയുടെ വായിൽ തനിക്ക് ആവശ്യമുള്ളത് തിരുകാനുള്ള സാമർത്ഥ്യം കുറച്ചൊക്കെ വിജയിച്ചു എന്ന് പറയാം.
സ്വപ്നേ നിങ്ങൾ പറഞ്ഞതു പോലെ നിങ്ങളുടെ ജീവിതം തകർത്തത് ശിവശങ്കരനല്ല. നിങ്ങൾ മുമ്പിലിരുന്നു കഥ പറഞ്ഞ അവനും അവനെപ്പോലെ ഉള്ളവരും ആണ്. ഒരു കള്ളക്കടത്തു കേസിനെ മുഴുവൻ മസാലയും ചേർത്ത് ഇക്കിളി ക്കഥകളാക്കി വിളമ്പിയത് അവനും കൂടി ചേർന്നാണ്. “കള്ളു കുടിച്ചു അഴിഞ്ഞാടി നടക്കുന്ന ” എന്ന പ്രയോഗം നടത്തിയ ആ അവൻ.

നിങ്ങൾ പലതവണ ആവർത്തിച്ചില്ലേ , ഞാൻ എന്തോരം ഗിഫ്റ്റ് കൊടുത്തു. എന്തിനു ഐ ഫോൺ മാത്രം എഴുതിയെന്ന്. അവനൊക്കെ ഐഫോൺ ശിവശങ്കരനു കൈ കൂലി കിട്ടിയതെന്നു ആഘോഷിച്ചതു കൊണ്ടാണ് ശിവശങ്കരൻ അതിനെ കുറിച്ചെഴുതിയത്. ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനു ജോലി പോയി വീട്ടിലിരുന്ന eപ്പാൾ അയാൾ ജോലി വാങ്ങി കൊടുത്ത അവരുടെ കഥയെ വിനു ജോണിൻ്റെ തിരക്കഥക്കൊപ്പം മറുപടി പറഞ്ഞു നിങ്ങൾ അയാൾ എന്തോ അപരാധം ചെയ്തു എന്നാക്കിയത്.

PWC യുടെ requirement മനസ്സിലാക്കി തനിക്ക് അതിനു യോഗ്യത ഉണ്ട് (അതായത് PWC ക്കു middle eastമായി കമ്യൂണിക്കേഷൻ പറ്റുന്ന ഒരാളെ ആവശ്യം ഉണ്ട് ) എന്ന് മനസ്സിലാക്കിയാണ് ശിവശങ്കരൻ ജോലി വാങ്ങി കൊടുത്തതെന്നു പറഞ്ഞ അവരെ കൊണ്ട് അവർക്കു ജോലി വാങ്ങി കൊടുത്തത് വലിയ തെറ്റാണെന്ന് അയാൾ പറയിച്ചു. എന്താ മിടുക്ക്. ഇതൊക്കെ എല്ലാ ലോകത്തും മനുഷ്യർ മനുഷ്യരോട് ചെയ്യുന്ന ഉപകാരം ആണ്. “VRS എടുത്ത് അയാൾ ദുബായ് ൽ ജീവിക്കാം . അവിടെ എന്തെങ്കിലും ബിസിനസ് ചെയ്യാം എന്ന് പറഞ്ഞിരുന്നു ” ഇതൊരു ക്രിമിനൽ കുറ്റമല്ല. ആ ഒരു കാര്യം എത്ര തവണയാണ് ആ വഷളൻ തിരിച്ചും മറിച്ചും ചോദിക്കുന്നത്. ദുബായിൽ സ്വപ്നയുടെ കൂടെ താമസിക്കാൻ ആയിരുന്നോ എന്ന്.


വർക്ക് ഹോളിക്കായ കേരളത്തിൻ്റെ വികസനത്തിനെ കുറിച്ചു മാത്രം സംസാരിക്കുന്ന , എപ്പോഴും പ്രൊജക്ട് കളെ കുറിച്ചു പറയുന്ന ശിവ ശങ്കരനെ കുറിച്ചു അവർ പറയുമ്പോൾ വിനു വി ജോൺ കേൾക്കാൻ ആഗ്രഹിച്ചത് ആ രണ്ടു മനുഷ്യരും കള്ളു കുടിച്ചു വാളു വച്ചതിനെ കുറിച്ചാണ്. അതവരോട് ചോദിക്കാനുള്ള അവൻ്റെ ഉളുപ്പില്ലായ്മക്കു കൊടുക്കണം അവാർഡ്.

അതായത് സ്വപ്നയെ ബാധിക്കാത്തിടത്തൊക്കെ മാധ്യമ അജണ്ടക്ക് എതിരായിരുന്നു ശിവശങ്കരനെ കുറിച്ചുള്ള അവരുടെ വിശദീകരണം. മന്ത്രിമാരേയും മുഖ്യമന്ത്രിയേയും ഒക്കെ കുടുക്കാൻ പണി പതിനെട്ടും ശ്രമിച്ചെങ്കിലും ഒരാൾക്കെതിരെയും ഒന്നും കിട്ടിയില്ല. പല തവണ ഇരയിട്ടു നോക്കിയെങ്കിലും. ശരത്തിൻ്റെയും , ജയ ശങ്കറിൻ്റെയും instruction അനുസരിച്ചാണ് പ്രചരിച്ച ഓഡിയോ വന്നതെന്നു പറഞ്ഞിട്ടും, ആ സമയത്ത് ശിവശങ്കരനുമായി communication ഇല്ലായിരുന്നു എന്നു പറഞ്ഞിട്ടും, വീണ്ടും വീണ്ടും ചോദിച്ചു അവർ ശിവശങ്കരനോട് പറഞ്ഞിട്ടുണ്ടാകും എന്ന് പറയുന്നിടം വരെ.

ഏറ്റവും അവസാനം ഒരു കൺ ക്യൂഷൻ “ഓഡിയോ ഒക്കെ പറയിപ്പിച്ചതാണ്.” അതായത് കേൾക്കുന്നവർ ശിവശങ്കരൻ പറയിപ്പിച്ചതാണെന്ന് മനസ്സിലാക്കണം. എല്ലാ കണ്ടിട്ടും മനസ്സിലായില്ല ആരാണ് സ്വർണ്ണം കടത്തിയതെന്നും, ആർക്ക് വേണ്ടിയാണ്, എവിടെ പോയി സ്വർണ്ണം എന്നതും.

കള്ളം പറഞ്ഞ കേന്ദ്ര മന്ത്രിയെ സ്വപ്നയ്ക്ക് അറിയാമോ എന്ന് വിനു വി ജോൺ ചോദിച്ചില്ല. ജനം ടിവിയിലെ അനിൽ നമ്പ്യാരെ അറിയാമോ എന്നു ചോദിച്ചില്ല. അയാൾ എന്തിനാണ് വിളിച്ചതെന്നു ചോദിച്ചില്ല. വിനു വി ജോണേ, ആ രണ്ടു മനുഷ്യരെ കുറച്ചും കൂടി മസാലയിട്ടു നീയൊക്കെ പിന്നയും തെറ്റിച്ചു. ശിവശങ്കരൻ ആ മസാല വിവരണങ്ങൾക്കെതിരെയാണ് എഴുതിയത്. യഥാർത്ഥത്തിൽ സ്വപ്നക്ക് എതിരല്ലായിരുന്നു. നീയൊക്കെ അവർക്കെതിരെ ആണന്നു അവരെ ബോധിപ്പിച്ചു നാടകം കളിച്ചത് സർക്കാരിനെതിരെ എന്തെങ്കിലും കിട്ടും എന്നു കരുതി തന്നെയായിരുന്നു.

നിൻ്റെ ആ “മുഖ്യമന്ത്രിയുടെ ” വർത്തമാനം മൂന്നാമത്തെ ആവർത്തനത്തിൽ പൊളിക്കാൻ അവർ കാണിച്ച മിടുക്ക് നിൻ്റെ ഒക്കെ അജണ്ട തിരിച്ചറിയാൻ ഇല്ലാതെ പോയതാണ് അവർക്കു പറ്റിയ തെറ്റ്.


എന്നാലും എൻഐഎയെ ശിവശങ്കരൻ വരുത്തിയതാണെന്നു reliable source ൽ നിന്ന് സ്വപ്നക്ക് വിവരം കിട്ടിയല്ലോ. എത്രയോ സൂചനകൾ പടച്ചു വിടുന്ന നിനക്കൊന്നും കിട്ടിയില്ലേ ആ വാർത്ത . കഷ്ടായിപ്പോയി. ഇത്തിരി മസാലയും, ഇക്കിളിയും ഇട്ടാൽ സ്വപ്നക്ക് വാർത്ത കൊടുത്ത സോഴ്സിനെ കുറിച്ചു അന്തി ചർച്ച ആകാം.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ താൻ രാജിവെക്കില്ലെന്നും കേന്ദ്രത്തിന് അവരെ പിരിച്ചുവിടാൻ കഴിയുമെന്നും തൃണമൂൽ കോൺഗ്രസ് വൃത്തങ്ങൾ ബുധനാഴ്‌ച പറഞ്ഞു. സംസ്ഥാനം ഒരു തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചില്ല. മറിച്ച് ഒരു ക്രൂരതയാണ്‌ നടന്നതെന്നും തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ബിജെപിയെ "ധാർമ്മികമായി" പരാജയപ്പെടുത്തിയെന്നും...

Keep exploring...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

More News

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...

യുഎസ് യുദ്ധവിമാനം പറക്കുന്നതിനിടെ പശ്ചിമേഷ്യയില്‍ കാണാതായി

പശ്ചിമേഷ്യയില്‍ പേര്‍ഷ്യന്‍ ഗള്‍ഫിനു മുകളിലൂടെ പറക്കുന്നതിനിടെ അമേരിക്കന്‍ സൈന്യത്തിൻ്റെ ടാങ്കര്‍ യുദ്ധവിമാനം കാണാതായി. ഫൈറ്റര്‍ ജെറ്റുകള്‍ക്ക് ആകാശത്തുവെച്ച് ഇന്ധനം...

‘ലക്ഷ്യങ്ങളെല്ലാം നേടി കഴിഞ്ഞു, ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കും’: മാര്‍ക്കോ റൂബിയോ

ഇറാനെതിരെ യുഎസ് നടത്തിവരുന്ന ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. യുദ്ധത്തില്‍ അമേരിക്കയുടെ...