സിനിമയെക്കാൾ ആഘോഷിക്കപ്പെട്ട കഥാപാത്രങ്ങളുമായി ‘ആട്3’ എത്തുന്നു

ഓരോ കഥാപാത്രത്തിനും പ്രത്യേക ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഉൾപ്പെടെ വലിയൊരു ട്രെൻഡ് സെറ്റ് തന്നെ ആയിരുന്നു ആട്.

ഫ്രൈഡേ ഫിലിംസ് ന്റെ ബാനറിൽ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് ജയസൂര്യ നായകൻ ആയി 2015 ൽ പുറത്തിറങ്ങിയ സിനിമയാണ് ‘ആട്’. ആദ്യ റിലീസ് തിയേറ്ററിൽ വലിയ വിജയം നേടിയിരുന്നില്ല. പക്ഷെ സിനിമ ഓടിടിയിൽ വന്നതിന് ശേഷം ആടിനെ ഏറ്റെടുത്തത് വലിയ ഒരു പ്രേക്ഷകർ ആണ്. അതോടു കൂടെ കേരളത്തിൽ ഷാജി പാപ്പനും പിള്ളേരും ട്രെൻഡ് ആയി മാറി. ഷാജി പാപ്പൻ സ്റ്റൈൽ മുണ്ട് വരെ കേരള വിപണി കീഴടക്കുന്ന തരത്തിൽ ആയിരുന്നു സിനിമ ട്രെൻഡ് ഉണ്ടാക്കിയത്.

പിന്നീട് രണ്ട് വർഷത്തിന് ശേഷം ആട് 2 മായിട്ട് ഷാജി പാപ്പനും സംഘവും വീണ്ടും വന്നു. അതോടു കൂടെ ഷാജി പാപ്പനേക്കാൾ തരംഗം ആയി വിനായകന്റെ ഡ്യൂഡ് എന്ന കഥാപാത്രം. സിനിമയെക്കാൾ ആഘോഷിക്കപ്പെട്ട കഥാപാത്രങ്ങൾ ആണ് ആട് എന്ന സിനിമയുടെ വലിയ പ്രതേകത എന്ന് പറയേണ്ടി വരും. ഓരോ കഥാപാത്രത്തിനും പ്രത്യേക ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഉൾപ്പെടെ വലിയൊരു ട്രെൻഡ് സെറ്റ് തന്നെ ആയിരുന്നു ആട്.

വളരെ അപ്രതീക്ഷിതമായി ഇതാ ഫ്രൈഡേ ഫിലിംസ് ആട് 3 അന്നൗൺസ്‌ ചെയ്തിരിക്കുന്നു. സിനിമയുടെ സംവിധായകൻ മിഥുൻ ഉൾപ്പെടെ അണിയറ പ്രവർത്തകർ എല്ലാവരും അവരുടെ സോഷ്യൽ മീഡിയ വഴി ‘ഇനി അങ്ങോട്ട് ആട്കാലം’ എന്ന തലക്കെട്ടോട് കൂടിയാണ് പോസ്റ്റർ പങ്ക് വെച്ചത്.

ഒരു സമയത്ത് ട്രോൾ പേജുകൾ അടക്കിവാണ കഥാപാത്രങ്ങൾ വീണ്ടും വരുന്നു എന്നത് പ്രേക്ഷകരെയും ട്രോളന്മാരെയും കുറച്ചൊന്നുമല്ല ത്രസിപ്പിക്കുന്നത്. എന്തായാലും ഷാജി പാപ്പനും പിള്ളേരും ഈ മൂന്നാം വരവ് ഗംഭീരം ആകുമെന്നും രണ്ടാം വരവിന്റെ ചെറിയ ക്ഷീണം മാറ്റും എന്നുമാണ് പ്രേക്ഷകരുടെ പ്രതീക്ഷകൾ.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

1000 രൂപ പിഴയിൽ അവസാനിക്കേണ്ട കേസ്; പിന്നെന്തിന് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഇത്ര തിടുക്കം ?

| ശ്രീകാന്ത് പികെ 1000 രൂപ പിഴ അടച്ചാൽ തീരുന്ന കുറ്റത്തിനാണ് സഖാവ് ഐഷി ഘോഷ് എന്ന വിദ്യാർത്ഥി നേതാവിനെ 5 വർഷം മുന്നേയുള്ള കേസിന്റെ പേരും...

Keep exploring...

ഭൂഗർഭ ഡ്രോൺ താവളങ്ങൾ പുറത്തുവിട്ട് ഇറാൻ

അമേരിക്കയ്ക്കും സഖ്യരാജ്യങ്ങൾക്കുമുള്ള ശക്തമായ സന്ദേശമായി രഹസ്യ ഭൂഗർഭ ഡ്രോൺ താവളങ്ങളുടെ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടു. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ സംപ്രേഷണം ചെയ്‌ത വീഡിയോയിൽ ദീർഘദൂര ആക്രമണങ്ങൾക്ക് ശേഷിയുള്ളതായി വിശേഷിപ്പിക്കപ്പെടുന്ന അരാഷ് (Arash) ചാവേർ...

മുഖ്യമന്ത്രിക്കെതിരെ മഹിളാ കോണ്‍ഗ്രസ് പ്രമേയം; ‘അഹങ്കാരം ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വിധേയനാകണം’

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹിളാ കോണ്‍ഗ്രസ്. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രമേയം ഐക്യകണ്ഠേന പാസാക്കിയത്. മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വിധേയനാകണമെന്നും, പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള സമീപനത്തില്‍ മാറ്റം വരുത്തണമെന്നും...

Related Articles

മാതൃത്വം സ്‌ക്രീനിൽ മാറ്റിയെഴുതിയ 10 അമ്മമാർ

സിനിമകളിൽ നമ്മൾ കണ്ടിട്ടുള്ള അമ്മമാർ സാധാരണയായി ത്യാഗത്തിൻ്റെയും സ്നേഹത്തിൻ്റെയും അനുകമ്പയുടെയും മാത്രം പ്രതീകങ്ങളാണ്. എന്നാൽ ഈ പരമ്പരാഗത കീഴ്വഴക്കങ്ങളെ...

‘ദി ഇന്ത്യ സ്റ്റോറി’ റിവ്യൂ: പ്രധാന വിഷയം ഉയർത്തുന്ന സിനിമ, പക്ഷേ പകുതിവഴിയിൽ നിൽക്കുന്ന അവതരണം

ഭക്ഷ്യവിളകളിൽ അമിതമായി ഉപയോഗിക്കുന്ന കീടനാശിനികളും രാസവളങ്ങളും മനുഷ്യാരോഗ്യത്തിന് സൃഷ്ടിക്കുന്ന ഗുരുതര ഭീഷണിയാണ് ചേട്ടൻ ഡികെ സംവിധാനം ചെയ്‌ത ദി...

ഇഷ്ടമില്ലാത്ത കാര്യങ്ങളോട് ഇപ്പോൾ ‘നോ’ പറയാൻ പഠിച്ചു: കാജൽ അഗർവാൾ

മലയാളികൾ ഉൾപ്പെടെ ദക്ഷിണേന്ത്യൻ സിനിമാപ്രേമികളുടെ പ്രിയതാരമായ കാജൽ അഗർവാൾ, മാതൃത്വത്തിന് ശേഷം തന്റെ ജീവിതത്തോടും കരിയറിനോടുമുള്ള സമീപനം വലിയ...

പുരസ്കാരങ്ങൾക്കപ്പുറം ഉയരുന്ന ചോദ്യം; 2024ലെ ദേശീയ അവാർഡുകളെ ചുറ്റിപ്പറ്റി പുതിയ ചർച്ച

2024ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളെക്കുറിച്ചുള്ള നടൻ ചന്തു സലിംകുമാറിന്റെ പ്രതികരണം ചർച്ചയാകുന്നു. വ്യക്തികളെയും പുരസ്കാര ജേതാക്കളെയും കേന്ദ്രീകരിച്ചുള്ള തർക്കങ്ങൾക്കപ്പുറം,...

നാലാം തവണയും ദേശീയ വേദിയിൽ മമ്മൂട്ടിയുടെ രാജകീയ വരവ്; ‘ഭ്രമയുഗം’ തീർത്ത വിസ്മയത്തിൽ മലയാള സിനിമ

ഇന്ത്യൻ സിനിമയുടെ അഭിമാന വേദിയിൽ വീണ്ടും മലയാളത്തിന്റെ പതാക ഉയർന്നു. 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ, മലയാളത്തിന്റെ...

മമ്മൂട്ടി വീണ്ടും ദേശീയ പുരസ്‌കാര ജേതാവ്; അമിതാഭ് ബച്ചൻ്റെ റെക്കോർഡിന് ഒപ്പമെത്തി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളത്തിൻ്റെ അഭിമാനമായി 'ഭ്രമയുഗം' എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനായി...

ടോളിവുഡിലെ ഐക്യവും ബോളിവുഡിലെ മത്സരവും; സിനിമാ വ്യവസായങ്ങളെക്കുറിച്ച് രാകുൽ പ്രീത് സിംഗിന്റെ തുറന്നുപറച്ചിൽ

തെലുങ്ക് സിനിമാ വ്യവസായത്തിന്റെയും ബോളിവുഡിന്റെയും പ്രവർത്തന രീതികളെ താരതമ്യം ചെയ്ത് നടി രാകുൽ പ്രീത് സിംഗ് നടത്തിയ പരാമർശങ്ങൾ...