Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
എസ്എഫ്ഐ നേതാവിനെ ഭീഷണിപ്പെടുത്തി; കന്റോൺമെന്റ് എസ്ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി | Nalamidam
3 October 2026
Home News Kerala എസ്എഫ്ഐ നേതാവിനെ ഭീഷണിപ്പെടുത്തി; കന്റോൺമെന്റ് എസ്ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

എസ്എഫ്ഐ നേതാവിനെ ഭീഷണിപ്പെടുത്തി; കന്റോൺമെന്റ് എസ്ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

ഓഡിയോ പുറത്തുവന്നതിനെ തുടർന്നാണ് ഇപ്പോൾ ഉയർന്ന തലത്തിലുള്ള അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്

2

തിരുവനന്തപുരം: എസ്എഫ്ഐ നേതാവ് നന്ദനെ കന്റോൺമെന്റ് എസ്ഐ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി. കന്റോൺമെന്റ് എസ്ഐ ഗോകുൽ ഗോപനെതിരെയുള്ള ശബ്ദരേഖ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ നേരിട്ട് അന്വേഷിക്കും.

തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലുണ്ടായ സംഘർഷത്തെത്തുടർന്നാണ് എസ്എഫ്ഐ നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തത്. ഇതിനു പിന്നാലെയാണ് എസ്ഐയുടെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടായത്. വീട്ടിലേക്ക് സമരം ചെയ്താൽ പാർട്ടി ഓഫീസിൽ കയറി നിന്നെ വലിച്ചിറക്കുമെന്നാണ് എസ്ഐ ഗോകുൽ ഭീഷണിപ്പെടുത്തിയത്. “നിനക്ക് പറ്റുന്നതൊക്കെ ചെയ്യൂ” എന്നും ഓഡിയോയിൽ എസ്ഐ വ്യക്തമായി പറയുന്നുണ്ട്. “മര്യാദയ്ക്ക് ആണെങ്കിൽ മര്യാദയ്ക്ക്” എന്നും എസ്ഐ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശം ഉള്ളതുകൊണ്ട് മാത്രമാണ് അറസ്റ്റ് നടപടികൾ നിർത്തിവെച്ചിരിക്കുന്നതെന്നും എസ്ഐ ഗോകുൽ ഈ സംഭാഷണത്തിൽ പറയുന്നുണ്ട്. ഈ ഓഡിയോ പുറത്തുവന്നതിനെ തുടർന്നാണ് ഇപ്പോൾ ഉയർന്ന തലത്തിലുള്ള അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.