ഭൂപതിവ് ചട്ടഭേദഗതി എത്രയും വേഗം നടപ്പാക്കണമെന്ന് മുഖ്യമന്ത്രി

കഴിഞ്ഞ ആഗസ്റ്റിൽ ചട്ടം രൂപീകരിച്ച് ബിൽ പ്രാബല്യത്തിൽ വരുമെന്നായിരുന്നു റവന്യൂ മന്ത്രിയുടെ ഉറപ്പ്

2024-ലെ ഭൂപതിവ് നിയമ പ്രകാരം ലഭിച്ച അധികാരത്തെ തുടർന്നുള്ള ചട്ടങ്ങളിൽ കൊണ്ടുവരേണ്ട ഭേദ​ഗതി എത്രയും ​വേ​ഗം നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ അഡ്വക്കറ്റ് ജനറലുമായി ചർച്ച ചെയ്‌ത്‌ നിർദേശങ്ങൾ സമർപ്പിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഭൂപതിവ് ഭേദഗതി നിയമം കേരള നിയമസഭ പാസാക്കി ഒന്നരവർഷം കഴിഞ്ഞിട്ടും ചട്ടങ്ങൾക്ക് അംഗീകാരം ആയിരുന്നില്ല.

പൊതു ആവശ്യങ്ങൾക്ക് വിനിയോ​ഗിക്കുന്ന ഭൂമിയെയും സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കുന്ന ഭൂമിയെയും ചെറിയ തോതിലുള്ള തരം മാറ്റത്തെയും വെവ്വേറെ കാണണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ഭേദഗതി നടപ്പാകുന്നതോടെ ഇടുക്കി ഉള്‍പ്പെടെയുള്ള മലയോര മേഖലകളില്‍ ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും.

അതേസമയം, 2024 ആഗസ്റ്റിൽ ചട്ടങ്ങൾ രൂപീകരിച്ച് ബില്ല് പ്രാബല്യത്തിൽ വരുമെന്നായിരുന്നു സർക്കാരിൻ്റെ ഉറപ്പ്. ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമായാണ് ഭൂപതിവ് ഭേദഗതി നിയമം സർക്കാർ പാസാക്കിയത്. 2023 സെപ്റ്റംബർ 14നാണ് ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമാകുന്ന ഭൂപതി ഭേദഗതി നിയമം നിയമസഭാ പാസാക്കിയത്.

മുൻ ഗവർണറും സർക്കാരും തമ്മിലുണ്ടായിരുന്ന തർക്കം കാരണം ബില്ലിന് ഗവർണർ അംഗീകാരം നൽകിയത് 2024 ഏപ്രിൽ 27-നാണ്. കഴിഞ്ഞ ആഗസ്റ്റിൽ ചട്ടം രൂപീകരിച്ച് ബിൽ പ്രാബല്യത്തിൽ വരുമെന്നായിരുന്നു റവന്യൂ മന്ത്രിയുടെ ഉറപ്പ്. പക്ഷേ, യാതൊരു നടപടിയും ഇതുവരെ ഉണ്ടാകാത്ത സ്ഥിതിയായിരുന്നു.

മുഖ്യമന്ത്രിയുടെ കോൺ​ഫറൻസ് ഹാളിൽ ചേർന്ന യോ​ഗത്തിൽ റവന്യു മന്ത്രി കെ.രാജൻ, നിയമ മന്ത്രി പി.രാജീവ്, ചീഫ് സെക്രട്ടറി ഡോ. ശാരദാ മുരളീധരൻ, അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ, അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്‌ണ കുറുപ്പ്, നിയമ സെക്രട്ടറി കെ.ജി സനൽ കുമാർ, ലാൻഡ് റവന്യൂ കമ്മീഷണർ എ.കൗശികൻ തുടങ്ങിയവർ സംസാരിച്ചു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഗൾഫ് യുദ്ധ പ്രതിസന്ധി ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും

പശ്ചിമേഷ്യൻ യുദ്ധത്തിനായി യുഎസ് ഇതുവരെ 25 ബില്യൺ ഡോളർ ചെലവഴിച്ചതായി ഏപ്രിൽ 30ന് പെൻ്റെഗൺ പ്രഖ്യാപിച്ചു. ഇത് അമ്പരപ്പിക്കും വിധം വലിയ ഒരു സംഖ്യയാണ്. എല്ലാ കക്ഷികൾക്കും യുദ്ധത്തിൻ്റെ ആത്യന്തിക ചെലവ് ഈ സംഖ്യയാണെന്ന് അശ്രദ്ധമായി കരുതിയാൽ ഞെട്ടിപ്പോകും. ഇത് അമേരിക്കയുടെ മാത്രം ചെലവാണെങ്കിൽ പോലും, നാശനഷ്‌ടത്തെ കുറച്ചുകാണിച്ചു എന്നത് വ്യക്തമാണ്. മറ്റ് മുൻനിര സംസ്ഥാനങ്ങളെ കൂടി...

Keep exploring...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

ഗൾഫ് യുദ്ധ പ്രതിസന്ധി ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും

പശ്ചിമേഷ്യൻ യുദ്ധത്തിനായി യുഎസ് ഇതുവരെ 25 ബില്യൺ ഡോളർ ചെലവഴിച്ചതായി ഏപ്രിൽ 30ന് പെൻ്റെഗൺ പ്രഖ്യാപിച്ചു. ഇത് അമ്പരപ്പിക്കും...

More News

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

ഗൾഫ് യുദ്ധ പ്രതിസന്ധി ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും

പശ്ചിമേഷ്യൻ യുദ്ധത്തിനായി യുഎസ് ഇതുവരെ 25 ബില്യൺ ഡോളർ ചെലവഴിച്ചതായി ഏപ്രിൽ 30ന് പെൻ്റെഗൺ പ്രഖ്യാപിച്ചു. ഇത് അമ്പരപ്പിക്കും...

അഞ്ചുഭാഷകളിൽ പ്രസംഗിക്കുന്ന ‘വിജയിയുടെ പടനായിക’; തമിഴ് രാഷ്ട്രീയത്തിലെ എസ്. കീർത്തന ആരാണ് ?

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു 29-കാരിയുടെ പുഞ്ചിരിയാണ്. നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) മന്ത്രിസഭയിലെ...

‘ഊർജ്ജസുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല’: കോൺഗ്രസ്

ഇന്ധന പ്രതിസന്ധി മറികടക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും...

മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും. ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പമാണെന്ന് സിപിഐഎം വ്യക്തമാക്കി. ജനം...

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

ഹെയർ ക്ലിപ്പുകൾ മുടിക്ക് കേടുവരുത്തുമെന്നത് ശരിയാണോ; ശാസ്ത്രം എന്താണ് പറയുന്നത്?

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ഓഫീസിലേക്ക് പോകുന്ന സ്ത്രീകൾ വരെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഹെയർ ആക്സസറിയാണ് മുടിയുടെ ക്ലിപ്പുകൾ...

എല്ലാ രാത്രിയിലും ഇടിയും മിന്നലും ഉള്ള ലോകത്തിലെ ഒരേയൊരു സ്ഥലം അറിയാം

ലോകത്ത് എല്ലാ രാത്രിയും തുടർച്ചയായി മിന്നൽ സംഭവിക്കുന്ന ഏകദേശം ഒരേയൊരു പ്രദേശമായി കണക്കാക്കപ്പെടുന്നത് വെനിസ്വേലയിലെ മരകൈബോ തടാകമാണ്. നാസ...