‘ആ​ഗോള അയ്യപ്പ സം​ഗമത്തിന് യുഡിഎഫ് ഇല്ല’: വിഡി സതീശൻ

ഈ സർക്കാർ വന്നതിന് ശേഷമാണ് തീർഥാടനം പ്രതിസന്ധിയിലായത്

ആ​ഗോള അയ്യപ്പ സം​ഗമത്തിന് യുഡിഎഫ് സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ അയ്യപ്പ ഭക്തരെ പരിഹസിക്കുക ആണെന്ന് വിഡി സതീശൻ പറഞ്ഞു. ശബരിമലയെ ഏറ്റവും സങ്കീര്‍ണമായ അവസ്ഥയിൽ എത്തിച്ച മുന്നണിയും രാഷ്ട്രീയ പ്രസ്ഥാനവുമാണ് സിപിഐഎമ്മും എല്‍ഡിഎഫും എന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി.

ഈ സർക്കാർ വന്നതിന് ശേഷമാണ് തീർഥാടനം പ്രതിസന്ധിയിലായത്. ആചാര ലംഘനം നടത്തിയത് ശരിയാണെന്ന് പറഞ്ഞവരാണ് സിപിഐഎം എന്നും ഇപോൾ നിലപാട് മാറിയോ എന്നും വിഡി സതീശൻ‌ ചോദിച്ചു.

യുഡിഎഫ് ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞിട്ട് തങ്ങളെ ക്ഷണിച്ചാൽ മതിയെന്ന് അദേഹം വ്യക്തമാക്കി. നാമജപ ഘോഷയാത്രക്ക് എതിരായ കേസ് പിൻവലിക്കുമെന്ന് പറഞ്ഞിട്ട് നാല് അഞ്ച് കൊല്ലമായി. എന്നിട്ടും ഇതുവരെ ഇതുവരെ പിൻവലിച്ചിട്ടില്ലെന്ന് വിഡി സതീശൻ പറഞ്ഞു.

വർഗീയവാദികൾക്ക് സ്പേസ് ഉണ്ടാക്കി കൊടുക്കലാണ് ആഗോള അയ്യപ്പ സംഗമമെന്ന് വിഡി സതീശൻ‌ വിമർ‌ശിച്ചു. ഇതൊക്കെ സൂക്ഷ്‌മതയോടെ ചെയ്യേണ്ട കാര്യങ്ങളാണ്. മനുഷ്യൻ്റെ സാമാന്യ യുക്തിയേയാണ് സർക്കാർ ചോദ്യം ചെയ്യുന്നത്.

അയ്യപ്പൻ എന്ന വിശ്വാസത്തെ മുൻനിർത്തി നടത്തുന്ന രാഷ്ട്രീയ കാപട്യത്തെയാണ് യുഡിഎഫ് ചോദ്യം ചെയ്യുന്നത്. സർക്കാരിൻ്റെ കാപട്യം തുറന്നു കാണിക്കാനുള്ള ഉത്തരവാദിത്വം പ്രതിപക്ഷത്തിന് ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

തൻ്റെ അനുവാദം ഇല്ലാതെയൊണ് അയ്യപ്പ സം​ഗമ സംഘാടക സമിതിയിൽ പേര് വെച്ചതെന്ന് വിഡി സതീശൻ പറഞ്ഞു. ചൊവാഴ്‌ച സംഘാടകർ ക്ഷണിക്കാൻ എത്തിയത് അറിയിക്കാതെ ആണെന്നും തന്നോട് സംസാരിച്ചിട്ടില്ലെന്നും അദേ​ഹം പറഞ്ഞു. വന്ന് കത്ത് നൽകി മടങ്ങി. എന്നിട്ട് പുറത്തിറങ്ങിയപ്പോൾ കാണാൻ കൂട്ടാക്കിയില്ല എന്ന് പറയുന്നു. ശുദ്ധ മര്യാദ കേടാണതെന്ന് വിഡി സതീശൻ‌ പറഞ്ഞു.

ബഹിഷ്‌കരിക്കുമോ പങ്കെടുക്കുമോ എന്ന ചോദ്യം അപ്രസക്തമാണെന്ന് വിഡി സതീശൻ വ്യക്തമാക്കി. ബഹിഷ്‌കരിക്കുമോ പങ്കെടുക്കുമോ എന്ന് പറയാൻ ഇത് രാഷ്ട്രീയ സമ്മേളനം ഒന്നുമല്ലല്ലോ എന്നായിരുന്നു വിഡി സതീശൻ്റെ മറുപടി.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ പിണറായി വിജയൻ ഇനിമുതൽ താമസം

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക്. തിരുവനന്തപുരത്ത് വാടക വീടെടുത്തു. ബേക്കറി ജംഗ്ഷനിലാണ് വീടെടുത്തത്. ഡൽഹിയിൽ നിന്ന് മടങ്ങി എത്തിയാൽ താമസിക്കുക ഈ വീട്ടിലായിരിക്കും. പ്രതിപക്ഷ നേതാവ് ആരെന്നതിൽ ചർച്ച നടക്കുന്നതിനിടെ ആണ് നീക്കം. ക്ലിഫ് ഹൗസിൽ നിന്നും സാധനങ്ങൾ വാടക വീട്ടിലേക്ക് മാറ്റി.. പദവി ഒഴിയുന്നതോടെ തിരുവനന്തപുരത്തെ എകെജി സെൻ്റെറിന് സമീപമുള്ള ചിന്താ...

Keep exploring...

മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ സിദ്ധരാമയ്യ; വിലപ്പെട്ട സ്ഥാനങ്ങൾ വാഗ്‌ദാനം

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് വേണ്ടി ഉറച്ചുനില്‍ക്കുന്ന മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ ഇറങ്ങി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അനുനയ...

ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ പിണറായി വിജയൻ ഇനിമുതൽ താമസം

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക്. തിരുവനന്തപുരത്ത് വാടക വീടെടുത്തു. ബേക്കറി ജംഗ്ഷനിലാണ് വീടെടുത്തത്. ഡൽഹിയിൽ നിന്ന്...

More News

മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ സിദ്ധരാമയ്യ; വിലപ്പെട്ട സ്ഥാനങ്ങൾ വാഗ്‌ദാനം

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് വേണ്ടി ഉറച്ചുനില്‍ക്കുന്ന മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ ഇറങ്ങി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അനുനയ...

ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ പിണറായി വിജയൻ ഇനിമുതൽ താമസം

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക്. തിരുവനന്തപുരത്ത് വാടക വീടെടുത്തു. ബേക്കറി ജംഗ്ഷനിലാണ് വീടെടുത്തത്. ഡൽഹിയിൽ നിന്ന്...

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

ഗൾഫ് യുദ്ധ പ്രതിസന്ധി ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും

പശ്ചിമേഷ്യൻ യുദ്ധത്തിനായി യുഎസ് ഇതുവരെ 25 ബില്യൺ ഡോളർ ചെലവഴിച്ചതായി ഏപ്രിൽ 30ന് പെൻ്റെഗൺ പ്രഖ്യാപിച്ചു. ഇത് അമ്പരപ്പിക്കും...

അഞ്ചുഭാഷകളിൽ പ്രസംഗിക്കുന്ന ‘വിജയിയുടെ പടനായിക’; തമിഴ് രാഷ്ട്രീയത്തിലെ എസ്. കീർത്തന ആരാണ് ?

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു 29-കാരിയുടെ പുഞ്ചിരിയാണ്. നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) മന്ത്രിസഭയിലെ...

‘ഊർജ്ജസുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല’: കോൺഗ്രസ്

ഇന്ധന പ്രതിസന്ധി മറികടക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും...

മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും. ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പമാണെന്ന് സിപിഐഎം വ്യക്തമാക്കി. ജനം...