പെൺകുട്ടികളുടെ വിവാഹപ്രായം ഒമ്പതാക്കി; ഇറാഖിൽ പ്രതിഷേധം ശക്തമാകുന്നു

സൗദി അറേബ്യയില്‍നിന്ന് വ്യത്യസ്തമായി വിവാഹം പോലുള്ള നിർണായക തീരുമാനങ്ങളെടുക്കുന്നതിനു സ്ത്രീകള്‍ക്കു ഭർത്താവിന്റെയോ പുരുഷ രക്ഷകർത്താവിന്റെയോ അനുവാദം വേണമെന്ന സംവിധാനം ഇറാഖിലില്ല.

ഇറാഖില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം ഒൻപതാക്കി ചുരുക്കാനുള്ള കരട് നിയമത്തിനെതിരെ വ്യാപക പ്രതിഷേധം. കുട്ടികളെ ബലാത്സംഗം ചെയ്യുന്നത് നിയമവിധേയമാക്കുന്നതിന് സമാനമാണ് നീക്കമെന്ന് വനിത അവകാശ പ്രവർത്ത‍കർ കുറ്റപ്പെടുത്തി. ഇറാഖില്‍ ആധിപത്യമുള്ള ഷിയ മതവിഭാഗം കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി രാജ്യത്തെ സ്ത്രീകളുടെ അവകാശങ്ങള്‍ അടിച്ചമർത്താൻ ശ്രമിക്കുന്നതായി ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.

സൗദി അറേബ്യയില്‍നിന്ന് വ്യത്യസ്തമായി വിവാഹം പോലുള്ള നിർണായക തീരുമാനങ്ങളെടുക്കുന്നതിനു സ്ത്രീകള്‍ക്കു ഭർത്താവിന്റെയോ പുരുഷ രക്ഷകർത്താവിന്റെയോ അനുവാദം വേണമെന്ന സംവിധാനം ഇറാഖിലില്ല. പുതിയ നിയമപ്രകാരം വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം എന്നിവയില്‍ തീരുമാനമെടുക്കാനുള്ള അധികാരം മതനേതാക്കൾക്ക് നല്‍കും. സ്ത്രീകളെ സംബന്ധിച്ച് ഇതൊരു ദുരന്തമാണെന്ന് നിയമത്തിനെതിരെ പോരാടുന്ന സഖ്യത്തിന്റെ കോർഡിനേറ്ററായ റയാ ഫായ്‌ഖ് പറഞ്ഞു.

സഖ്യത്തില്‍ ഇറാഖി എംപിമാരും ഉള്‍പ്പെടുന്നതായാണ് അന്താരാഷ്ട്ര മാധ്യമമായ ദ ഗ്വാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. തലസ്ഥാനമായ ബാഗ്‌ദാദിലും മറ്റ് പല പ്രധാന നഗരത്തിലും നിയമത്തിനെതിരെ പ്രതിഷേധം നടന്നിരുന്നു. പ്രതിഷേധിക്കുന്നവർ പാശ്ചാത്യ അജണ്ടകളെ പിന്തുണയ്ക്കുന്നവരാണെന്നാണ് ഉയരുന്ന വിമർശനം.

1950 മുതല്‍ ഇറാഖില്‍ 18 വയസില്‍ താഴെയുള്ള പെണ്‍‌കുട്ടികളുടെ വിവാഹം നിയമവിരുദ്ധമാണ്. പക്ഷേ യുണിസെഫ് നടത്തിയ സർവേയില്‍ ഇറാഖിലെ 28 ശതമാനം പെണ്‍കുട്ടികളുടെയും വിവാഹം 18 വയസ് പൂർത്തിയാകുന്നതിന് മുൻപ് നടക്കുന്നതായി കണ്ടെത്തിയിരുന്നു.

2019ല്‍ നടന്ന യുവജനപ്രക്ഷോഭത്തിന് പിന്നാലെ ഇറാഖില്‍ സ്ത്രീകളുടെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുന്നതായി രാഷ്ട്രീയ നേതാക്കള്‍ മനസിലാക്കിയിട്ടുണ്ടെന്നും അതിനെ അടിച്ചമർത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഇറാഖ് ആസ്ഥാനമായുള്ള അമൻ വിമൻസ് അലയൻസ് സഹസ്ഥാപകയായ നാദിയ മഹ്‌മൂദ് വ്യക്തമാക്കി.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു. പിഎ ചന്ദ്രനാഥ് ആണ് കൊല്ലപ്പെട്ടത്. ചന്ദ്രനാഥ് റാഥിനെ മധ്യംഗ്രാമിൽ ബുധനാഴ്‌ച രാത്രി വെടിവച്ചു കൊലപ്പെടുത്തി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. നോർത്ത് 24 പാർഗനസിൽ ആണ് സംഭവം. ബിജെപി...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അതൃപ്തി തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...