5 May 2024

റി റിലീസുകൾ അരങ്ങ് വാഴുന്ന കാലം

സിനിമ പ്രേക്ഷകർ എത്ര കാലം കഴിഞ്ഞാലും മികച്ച സിനിമകൾ ഏറ്റെടുക്കും എന്നതിന് വലിയ തെളിവാണ് ഇന്ന് കാണുന്നത്. പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ സിനിമ ലോകം പ്രേക്ഷകരെ കൂടുതൽ മത്ത് പിടിപ്പിക്കുന്നു എന്ന് വേണം അനുമാനിക്കാൻ

തുടർച്ചയായി വിജയ സിനിമകൾ വരുന്ന കാലത്താണ് റി റിലീസ് സിനിമകൾ അരങ്ങ് വാഴുന്നത് എന്നത് ശ്രദ്ധേയമാണ്. സോഷ്യൽ മീഡിയയിൽ സിനിമ ചർച്ചകൾ കൂടിയതിനു ശേഷം ഒരു കാലത്ത് പരാജയപ്പെട്ട ഒരുപാട് സിനിമകൾ ആണ് വീണ്ടും ആഘോഷിക്കപ്പെടുന്നത്.

കാലം തെറ്റി ഇറങ്ങിയ സിനിമകൾ ഇന്ന് യഥാർത്ഥ പ്രേക്ഷകരിലേക്ക് എത്തുന്ന സന്തോഷത്തിൽ ആണ് സിനിമയുടെ അണിയറ പ്രവർത്തകരും. പുതിയ സിനിമകൾ ഒരു ദിവസം നേടുന്ന കളക്ഷൻ റെക്കോർഡുകൾക്ക് ഒപ്പം കിട പിടിക്കുകയാണ് റി റിലീസ് സിനിമകൾ.

വിജയ് – തൃഷ താരജോഡിയിൽ 2004 ൽ പുറത്തിറങ്ങിയ ഗില്ലി കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ വീണ്ടും തരംഗം തീർത്തു. വലിയ കയ്യടികളോടെയും ആഘോഷത്തോടെയും ആണ് ആളുകൾ തിയേറ്ററിലേക്ക് ഒഴുകിയത്. റി റിലീസ് ചെയ്ത സിനിമ 10 കോടിയിൽ അധികം കളക്ഷൻ നേടി എന്നതാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഹിന്ദി സിനിമ ലോകത്ത് കഴിഞ്ഞ ഒരു മാസക്കാലമായി ഷാറുഖ് ഖാൻ സിനിമകൾ ഓരോന്നും തുടർച്ചയായി റേ റിലീസ് ചെയ്തിരുന്നു.

മലയാള സിനിമയും ഈ കാര്യത്തിൽ ഒട്ടും പുറകിലല്ല. മോഹൻലാൽ സിനിമ സ്ഫടികം വീണ്ടും റിലീസ് ചെയ്തപ്പോൾ ഒഴുകി എത്തിയ ജനങ്ങൾ, മറ്റേത് പുത്തൻ മോഹൻലാൽ സിനിമകൾ കാണാൻ എത്തുന്നതിലും കൂടുതൽ ആയിരുന്നു. ദേവധൂതൻ, മണിച്ചിത്രത്താഴ് ഉൾപ്പെടെ ഉള്ള സിനിമകൾ അതിന്റെ റി റിലീസ് പണിപ്പുരയിലും ആണ്.

വിദേശ ഭാഷ സിനിമകളും ഉണ്ട് ഈ നിരയിൽ. അവതാർ, ടൈറ്റാനിക് ഉൾപ്പെടെ ഉള്ള സിനിമകൾ ടെലിവിഷൻ കാഴ്ച മാത്രം ആസ്വദിച്ച് രസിച്ച ഒരു വലിയ വിഭാഗം ജനങ്ങളിലേക്ക് വീണ്ടും തിയേറ്റർ അനുഭവം നൽകാൻ ഇറക്കിയപ്പോൾ ഇരുകയ്യും നീട്ടിയാണ് സിനിമ പ്രേക്ഷകർ സ്വീകരിച്ചത്.

സിനിമ പ്രേക്ഷകർ എത്ര കാലം കഴിഞ്ഞാലും മികച്ച സിനിമകൾ ഏറ്റെടുക്കും എന്നതിന് വലിയ തെളിവാണ് ഇന്ന് കാണുന്നത്. പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ സിനിമ ലോകം പ്രേക്ഷകരെ കൂടുതൽ മത്ത് പിടിപ്പിക്കുന്നു എന്ന് വേണം അനുമാനിക്കാൻ

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News