ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ; ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം കുറയ്ക്കാം

ശരീരഭാരം കുറയ്ക്കുന്നതിനുവേണ്ടി ഭക്ഷണശൈലിയിലും വ്യായാമത്തിലും പുതിയ പുതിയ അറിവുകള്‍ തേടിപ്പോകുന്നവരാണ് ഇന്നത്തെ തലമുറ. ശരീരഭാരം കുറയ്ക്കുവാനായി നമുക്ക് ഉപയോഗിക്കാവുന്ന വിവിധതരം ഭക്ഷണങ്ങളേക്കുറിച്ചറിയാം

അമിത വണ്ണവും കുടവയറും കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ നമുക്കിടയില്‍ കൂടിവരികയാണല്ലോ.. ശരീരഭാരം കുറയ്ക്കാന്‍ പല വഴികളും പരീക്ഷിക്കുന്നവരാണേറെയും. ആരോഗ്യകരമായ ജീവിതത്തിന് ശരീരഭാരം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. നമ്മുടെ ആഹാര ശൈലിയിലും ജീവിത രീതിയുമാണല്ലോ ഇങ്ങിനെ കൊഴുപ്പടിയാന്‍ കാരണം.

സാധാരണ ശരീരഭാരം കുറക്കാന്‍ വ്യായാമവും ചിട്ടയായ ഭക്ഷണക്രമവും ശരിയായ രീതിയില്‍ വേണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയാറുണ്ട്. വയറിലെ കൊഴുപ്പിനെ നിസാരമായി തള്ളിക്കളയാന്‍ പറ്റില്ല. വിസറല്‍ ബോഡി ഫാറ്റ് എന്നറിയപ്പെടുന്ന ഈ കൊഴുപ്പ് വളരെ അപകടകരമാണ്. കരള്‍, ആമാശയം, കുടല്‍ എന്നിവയുടെ ആരോഗ്യത്തെ ഇത് ഹാനികരമായി ബാധിച്ചേക്കാം.

ശരീര സൗന്ദര്യത്തിനു മുന്‍ തൂക്കം കൊടുക്കുന്നവരാണ് നമ്മിലേറെയും . ചിട്ടയായ ഭക്ഷണ ശൈലിയും വ്യായാമവും കൊണ്ട് മാത്രമേ അമിത ഭാരം കുറയ്ക്കാന്‍ സാധിക്കു. നമ്മുടെ ഭക്ഷണശൈലിയാണ് നമ്മെ അമിതവണ്ണത്തിനും വയറ് ചാടുന്നതിനും ഇടയാക്കുന്നത്. ശരീരഭാരം കുറയ്ക്കുന്നതിനുവേണ്ടി ഭക്ഷണശൈലിയിലും വ്യായാമത്തിലും പുതിയ പുതിയ അറിവുകള്‍ തേടിപ്പോകുന്നവരാണ് ഇന്നത്തെ തലമുറ. ശരീരഭാരം കുറയ്ക്കുവാനായി നമുക്ക് ഉപയോഗിക്കാവുന്ന വിവിധതരം ഭക്ഷണങ്ങളേക്കുറിച്ചറിയാം

  1. ഓട്‌സ്

ദിവസേന മൂന്നോ അതിലധികമോ തവണ ഓട്സ് (അല്ലെങ്കില്‍ സമാനമായ ധാന്യങ്ങള്‍) കഴിക്കുന്ന ആളുകള്‍ക്ക് വയറിലെ കൊഴുപ്പ് 10 ശതമാനം കുറവായിരിക്കും എന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഓട്സ് ചോറിന് പകരം ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഉത്തമഭക്ഷണമാണ്. വിറ്റാമിനുകളും മിനറലുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഇവയില്‍ പ്രോട്ടീന്‍ ധാരാളമുണ്..

2 സ്റ്റീല്‍ കട്ട് ഓട്‌സ്

സ്റ്റീല്‍ കട്ട് ഓട്സ് പോഷകങ്ങളാല്‍ സമ്പുഷ്ടവും ചവയ്ക്കുവാന്‍ എളുപ്പവുമാണ്. പ്രോട്ടീന്‍ അടങ്ങിയ സമ്പുഷ്ട ഭക്ഷണമാണ് സ്റ്റീല്‍-കട്ട് ഓട്സ്. ഇവയില്‍ അടങ്ങിയിട്ടുള്ള ലയിക്കുന്നതും ലയിക്കാത്തതുമായ ഫൈബര്‍, അവശ്യ ബി വിറ്റാമിനുകള്‍, ഇരുമ്പ് എന്നിവ നിങ്ങള്‍ക്ക് ധാരാളം ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു. ഫൈബറിന്റെ ഗുണം കൊളസ്‌ട്രോളിന്റെ അളവ് സാധാരണ നിലയിലാക്കുന്നു. ഇവ സമ്പൂര്‍ണ്ണ പ്രോട്ടീന്റെ ഒരു നല്ല ഉറവിടമാണ്. കൂടാതെ, ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

3 റാഗി

കൊഴുപ്പ് വളരെ കുറവുളള ഒരു ധാന്യമാണ് റാഗി. അതിനാല്‍ ശരീരഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് റാഗി ഒരു ഉത്തമ ഭക്ഷണമാണ്. വിശപ്പിനെ കുറയ്ക്കുന്ന ട്രൈറ്റോഫാന്‍ എന്ന അമിനോ ആസിഡ് റാഗിയിലുണ്ട് അരിയിലും മറ്റ് ധാന്യങ്ങളിലും അടങ്ങിയതിനേക്കാള്‍ വളരെയധികം നാരുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. റാഗിയില്‍ അടങ്ങിയ അമിനോ ആസിഡുകളായ ലെസിതിന്‍ ,മെഥിയോനൈന്‍ എന്നിവ കരളിലെ അധിക കൊഴുപ്പിനെ നീക്കം ചെയ്ത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

4 ബാര്‍ലി

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു പാനീയമാണ് ബാര്‍ലി വെള്ളം. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ബാര്‍ലി ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. ഫൈബര്‍ അടങ്ങിയ ബാര്‍ലി വെള്ളം വിശപ്പിനെ നിയന്ത്രിക്കാനും ശരീര ഭാരം കുറയ്ക്കാനും സഹായിക്കും. ദഹനത്തിന് സഹായിക്കുന്ന നീരുകളടങ്ങിയ ഭക്ഷണമാണ് ബാര്‍ലി. വിശപ്പ് ശമിപ്പിക്കുന്ന കൊണ്ടുതന്നെ ശരീരഭാരം നിയന്ത്രിക്കാന്‍ ബാര്‍ലി ഏറെ ഉപകാരപ്രദമാണ്.

5 ചോളം

പച്ച അല്ലെങ്കില്‍ മഞ്ഞ നിറത്തിലുള്ള മൃദുവായ, നൂല് പോലുള്ളതുമായ മാലിന്യ വസ്തുക്കളാണ് ചോളത്തില്‍ നിന്നുള്ള കോണ്‍ സില്‍ക്ക്. ഈ സില്‍ക്കിന് കാല്‍സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയ്ക്കൊപ്പം ധാരാളം അവശ്യ ഫ്‌ലേവനോയ്ഡുകള്‍, ടാന്നിന്‍സ്, സാപ്പോണിനുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് അടിഞ്ഞു കൂടല്‍, കൊഴുപ്പ് കോശങ്ങളുടെ വ്യത്യാസം, ലിപ്പോളിസിസിന്റെ നിരക്ക്, ഫാറ്റി ആസിഡ് മെറ്റബോളിസം എന്നിവ നിയന്ത്രിക്കുന്ന ജീനുകളെ ഇത് നിയന്ത്രിക്കുന്നു. ഇത് ക്രമേണ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. പ്രോട്ടീന്‍ അല്ലെങ്കില്‍ കൊഴുപ്പിനെ അപേക്ഷിച്ച് ഈ കാര്‍ബോഹൈഡ്രേറ്റിന് വേഗത്തില്‍ ദഹിക്കുവാന്‍ സാധിക്കും.

6 പയര്‍വര്‍ഗ്ഗങ്ങള്‍:

ബീന്‍സ്, പയര്‍, ചെറുപയര്‍ എന്നിവയില്‍ നാരുകളും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കുന്നു. അവ പ്രധാനപ്പെട്ട പോഷകങ്ങളും നല്‍കുകയും ഉയര്‍ന്ന കലോറി ചേരുവകള്‍ക്ക് നല്ലൊരു ബദലാകുകയും ചെയ്യും.

7 ബെറി

സ്‌ട്രോബെറി, ബ്ലൂബെറി, റാസ്‌ബെറി എന്നിവയില്‍ കലോറി കുറവും നാരുകളും ആന്റിഓക്സിഡന്റുകളും കൂടുതലാണ്. അവ സ്വാഭാവിക മധുരം നല്‍കുന്നു. ബോഡി ഫാറ്റ് പുറം തളളാന്‍ ബെറികള്‍ക്കു സാധിക്കും. വളരെ കുറഞ്ഞ അളവിലാണ് ബെറികള്‍ കഴിക്കുന്നതെങ്കിലും ശരീരത്തില്‍ നിന്ന് ഫാറ്റ് പുറംതളളുമെന്ന് പഠനങ്ങള്‍ പറയുന്നു.

8 നട്സും വിത്തുകളും:

ബദാം, വാല്‍നട്ട്, ചിയ വിത്തുകള്‍, ഫ്ളാക്സ് സീഡുകള്‍ എന്നിവയില്‍ ആരോഗ്യകരമായ കൊഴുപ്പും നാരുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ആഹാരത്തെ ഊര്‍ജ്ജമാക്കിമാറ്റുന്ന പ്രക്രിയ ഇവ കഴിക്കുന്നതിലൂടെ വേഗത്തിലാകും. അതുപോലെ കൊളസ്‌ട്രോള്‍ രക്തത്തിലെ പഞ്ചസാര കുറയ്ക്കാനും സഹായിക്കുന്നു.

9 തൈര്

തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള മറ്റൊരു മികച്ച പ്രഭാത ഭക്ഷണമാണ് തൈര് .ഇത് പ്രോട്ടീനില്‍ കൂടുതലാണ്, ഇത് വിശപ്പ് കുറയുകയും പിന്നീടുള്ള ദിവസങ്ങളില്‍ ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു. പഴമോ ഡ്രൈ ഫ്രൂട്ട്‌സോ കഴിക്കുന്നതിലൂടെ ശരീര ഭാരം നിയന്ത്രിക്കാന്‍ സാധിക്കും
ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം കുറയ്ക്കാന്‍ ഇവ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം.

10 കോളിഫ്‌ളവര്‍

മറ്റ് പച്ചക്കറികളെപ്പോലെ കോളിഫ്‌ളവറില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ നല്ല അളവില്‍ പ്രോട്ടീനും അടങ്ങിയിരിക്കുന്നു. പ്രോട്ടീന്‍, നാരുകള്‍, കുറഞ്ഞ കലോറി ഉള്ളടക്കം എന്നിവയുടെ സംയോജനം എന്നിവ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ അനുയോജ്യമായ ഭക്ഷണമായി കോളിഫ്‌ളവറിനെ മാറ്റുന്നു.

11 ബ്രോക്കോളി

ആഹാരത്തിൽ ബ്രോക്കോളി ഉള്‍പ്പടുത്തുന്നത് നിങ്ങളുടെ ഭാരം കുറയ്ക്കാന്‍ സഹായിക്കും. കാരണം ഇതില്‍ കലോറി വളരെ കുറവാണ്. വേവിച്ച ബ്രോക്കോളിയില്‍ ഇരട്ടിയിലധികം വിറ്റാമിന്‍ സി യും അടങ്ങിയിരിക്കുന്നു. കൂടാതെ വിറ്റാമിന്‍ ബി6, ബി2 , ഫോസ്ഫറസ്, മഗ്നീഷ്യം , പ്രോട്ടീന്‍ , ഒമേഗ3 ഫാറ്റി ആസിഡുകള്‍ എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു.

ചോറ് ഒഴിവാക്കി ഇവ ഭക്ഷണത്തില്‍ ഉല്‍പ്പെടുത്തിയാല്‍ ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം കുറയ്ക്കാം.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ദേശീയ പതാക ഉയർത്താൻ അനുമതി ആവശ്യമില്ല’; പോലീസ് നോട്ടീസിന് എതിരെ നേഹ ബോറ ഹൈക്കോടതിയിൽ

ന്യൂഡൽഹി: ദേശീയ പതാക ഉയർത്താൻ പൗരന്മാർക്ക് പ്രത്യേക അനുമതി ആവശ്യമില്ലെന്ന് വാദിച്ച് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഐഎസ്എ) പ്രസിഡന്റ് നേഹ ബോറ ഡൽഹി ഹൈക്കോടതിയെ...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

സൗദിയുടെ സുരക്ഷക്കും സമ്പദ്‌ വ്യവസ്ഥക്കും ഹൂത്തി ഭീഷണി; വിഷൻ 2030 പദ്ധതികൾക്ക് വെല്ലുവിളിയെന്ന് റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ഹൂത്തി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും വലിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ടുകൾ. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തന്ത്രപ്രധാന സൈനിക...

Related Articles

ഫ്രാൻസിൽ ‘ഷാമോണ്ട വൈറസ്’; ആദ്യ മനുഷ്യ മരണം; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

പാരീസ്: മൃഗങ്ങളിൽ മാത്രം കണ്ടെത്തിയിരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (WHO). ഫ്രാൻസിലാണ് വൈറസ് ബാധിച്ച...

‘ആരോഗ്യ ടാസ്‌ക് ഫോഴ്‌സ്’: 1000 കോടി സ്വകാര്യ നിക്ഷേപത്തിന് നീക്കം, ഹെൽത്ത് പാസ്‌പോർട്ടിലും ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ സമഗ്ര മാറ്റങ്ങൾ ലക്ഷ്യമിട്ട് രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സിന്റെ ആദ്യ യോഗത്തിൽ സ്വകാര്യ മൂലധന...

‘എസ്എംഎ രോഗികൾക്കുള്ള മരുന്ന് മാറ്റം’: തീരുമാനം ഈ സർക്കാരിന്റെ കാലത്തെന്ന് രേഖകൾ

തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിച്ച കുട്ടികൾക്ക് നൽകുന്ന മരുന്ന് മാറ്റാനുള്ള തീരുമാനം മുൻ സർക്കാരിന്റെ കാലത്തേതാണെന്ന...

പസഫിക് സമുദ്രത്തിൽ ചൈന 11,700 ‘പുതിയ വൈറസുകൾ’ കണ്ടെത്തി; ലോകം മറ്റൊരു ഭീഷണി നേരിടുന്നുണ്ടോ?

2019ൽ ചൈനയിലെ വുഹാനിലെ ഒരു ലാബിൽ കൊറോണ വൈറസ് കണ്ടെത്തി. ഇത് ലോകമെമ്പാടും വ്യാപകമായ പരിഭ്രാന്തി സൃഷ്ടിച്ചു. ഈ...

ബ്ലിങ്കിറ്റ്, സ്വിഗ്ഗി, ഇൻസ്റ്റാമാർട്ട്, ആമസോൺ നൗ എന്നിവക്ക് നടപടി ഒരുങ്ങുന്നു, എഫ്എസ്എസ്എഐ പുതിയ നിയമങ്ങൾ

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) ക്വിക്ക് കൊമേഴ്‌സ്, ഓൺലൈൻ ഗ്രോസറി പ്ലാറ്റ്‌ഫോമുകൾക്കായുള്ള ഭക്ഷ്യ...

കാൻസർ മരുന്നുകളുടെ വ്യാപാര ലാഭത്തിന് 30% പരിധി; കേന്ദ്ര വിശദീകരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: കാൻസർ വിരുദ്ധ മരുന്നുകളുടെ വ്യാപാര ലാഭം പരമാവധി ചില്ലറ വിൽപ്പന വിലയുടെ (എംആർപി) 30 ശതമാനമായി പരിമിതപ്പെടുത്താനുള്ള...

‘രാത്രി വൈകി സ്നാക്സ് കഴിക്കാറുണ്ടോ’? കരൾ രോഗങ്ങളും ഫാറ്റിലിവറും കാത്തിരിക്കുന്നുവെന്ന് പുതിയ പഠനം

യുവാക്കൾക്കിടയിൽ മെറ്റബോളിക് ഡിസ്ഫങ്ഷൻ-അസോസിയേറ്റഡ് സ്റ്റിയാട്ടോട്ടിക് ലിവർ ഡിസീസ് അഥവാ ഫാറ്റിലിവർ കേസുകൾ കുത്തനെ ഉയരുന്നതായാണ് വിവരങ്ങൾ വ്യക്തമാക്കുന്നത്. അത്താഴത്തിന്...

കേൾക്കപ്പെടുന്ന ജീവിതാനുഭവങ്ങൾ; യഥാർത്ഥ ശബ്ദങ്ങൾ, യഥാർത്ഥ മാറ്റങ്ങൾ

ഉല്ലാസ് സെബാസ്റ്റ്യൻ പുറമെ ചിരിക്കുന്ന പല മുഖങ്ങൾക്കു പിന്നിലും പറയാനാകാത്ത മാനസിക സംഘർഷങ്ങളാണ്. കുടുംബപ്രശ്നങ്ങളും പഠന- തൊഴിൽ സമ്മർദ്ദങ്ങളും സാമ്പത്തിക...