27 April 2024

പുത്തൻ റെക്കോർഡുകൾ ഉയർത്തി ഹൈദരാബാദ്- മുംബൈ മത്സരം

20-20 ക്രിക്കറ്റ്‌ മത്സരങ്ങളിൽ വെച്ച് ഏറ്റവും ഉയർന്ന സ്കോർ ആണ് ഇരു ടീമുകളും കൂടി നേടിയത്. ഫോറുകളെക്കാൾ സിക്സറുകൾ പറത്തി കാണികളെ ആവേശത്തിൽ നിർത്തിയ മത്സരത്തിൽ ഹൈദരാബാദ് 31 റൺസിന്റെ വിജയം സ്വന്തമാക്കി.

ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ലെ 8 ആമത് മത്സരം മുംബൈ ഇന്ത്യൻസും സൺ റൈസേഴ്സ് ഹൈദരാബാദു തമ്മിൽ ഹൈദരാബാദിൽ നടന്നു . ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത മുംബൈ ടീമിന് എതിരെ ഈ സീസണിലെ ഏറ്റവും ഉയർന്ന ലക്ഷ്യം വെച്ച് നൽകി ആണ് ആദ്യ ഇന്നിങ്സ് അവസാനിച്ചത്. നിശ്ചിത 20 ഓവർ പൂർത്തിയായപ്പോൾ വെറും 3 വികറ്റ് നഷ്ടത്തിൽ 277 റൺ ആണ് ഹൈദരാബാദ് അടിച്ചുകൂട്ടിയത്.

2013 ൽ പൂനെ വാരിയർസിന് എതിരെ ബാംഗ്ലൂർ നേടിയ 263/5 എന്ന റെക്കോർഡ് തകർത്തു കൊണ്ട് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ ഹൈദരാബാദ് കൂട്ടിച്ചേർത്തു. ട്രാവിസ് ഹെഡ് 24 ബോളിൽ 62, അഭിഷേക് ശർമ്മ 23 ബോളിൽ 63, ക്ലാസ്സെൻ 34 ബോളിൽ പുറത്താകാതെ 80, മാർക്രം 28 ബോളിൽ പുറത്താകാതെ 42 എന്നിങ്ങനെ ഹൈദരാബാദ് ടീമിന് വേണ്ടി റൺ ഒഴുക്കി.

മത്സരത്തിൽ 7 സിക്സറുകൾ നേടി IPL ൽ 50 സിക്സർ എന്ന റെക്കോർഡ് ഈ മത്സരത്തോടെ ക്‌ളാസൻ സ്വന്തമാക്കി. ആദ്യ ഇന്നിങ്സ് അവസാനിക്കുമ്പോൾ 18 സിക്സസർ, 19 ഫോർ എന്നിങ്ങനെ ബൗണ്ടഹികളുടെ കുത്തൊഴുക്ക് ആയിരുന്നു സ്റ്റേഡിയത്തിൽ.

റെക്കോർഡുകളുടെ പെരുമഴ തീർത്ത ആദ്യ ഇന്നിങ്സ് കാണിക്കളെ ആവേശത്തിലാക്കി. രണ്ടാം ഇന്നിങ്സ് ആരംഭിച്ച മുംബൈ നിശ്ചിത 20 ഓവറിൽ അടിച്ചത് 246 റൺ. 20-20 ക്രിക്കറ്റ്‌ മത്സരങ്ങളിൽ വെച്ച് ഏറ്റവും ഉയർന്ന സ്കോർ ആണ് ഇരു ടീമുകളും കൂടി നേടിയത്. ഫോറുകളെക്കാൾ സിക്സറുകൾ പറത്തി കാണികളെ ആവേശത്തിൽ നിർത്തിയ മത്സരത്തിൽ ഹൈദരാബാദ് 31 റൺസിന്റെ വിജയം സ്വന്തമാക്കി.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News