ലോകത്തിലെ ഏറ്റവും ചെറിയ വാക്വം ക്ലീനര്‍; ബോള്‍ പോയിന്റ് പേന ഉപയോഗിച്ച് ഇന്ത്യക്കാരന്‍ നിര്‍മിച്ചു

ലോകറെക്കോഡ് സ്വന്തമാക്കുന്നതിന് ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നാദമുനി 50 സ്‌കീമാറ്റിക് ഡയഗ്രമുകള്‍ തയ്യാറാക്കി

വ്യത്യസ്തമായ ഒരു വാക്വം ക്ലീനര്‍ നിര്‍മിച്ച് ഗിന്നസ് വേള്‍ഡ് റെക്കോഡ് സ്വന്തമാക്കി ഒരു ഇന്ത്യക്കാരന്‍. 23കാരനയ തപാല നാദമുനിയാണ് ലോകത്തിലെ ഏറ്റവും ചെറിയ വാക്വം ക്ലീനര്‍ നിര്‍മിച്ച് റെക്കോഡ് സ്വന്തമാക്കിയിരിക്കുന്നത്.

ബോള്‍ പോയിന്റ് പേന ഉപയോഗിച്ചാണ് നാദമുനി തൻ്റെ വാക്വം ക്ലീനര്‍ നിര്‍മിച്ചത്. പ്ലാസ്റ്റിക്കും ലോഹവും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്. നാല് വോള്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന ഒരു മോട്ടറും ഒരു ചെറിയ ഫാനും ഇതിനുള്ളില്‍ ഉണ്ട്. 20,000 രൂപയാണ് ഇത് നിര്‍മിക്കുന്നതിന് ചെലവായ തുക.

0.65 സെന്റീ മീറ്ററാണ് ഈ വാക്വം ക്ലീനറിൻ്റെ നീളം. 2022ല്‍ ഈ വിഭാഗത്തില്‍ ലോകറെക്കോഡ് നേടിയ വാക്വം ക്ലീനറിനേക്കാള്‍ രണ്ട് മില്ലീമീറ്റര്‍ വലുപ്പം കുറവാണ് തപാല നിര്‍മിച്ച വാക്വം ക്ലീനറിനെന്ന് ഗിന്നസ് വേള്‍ഡ് റെക്കോഡ് അധികൃതര്‍ അറിയിച്ചു. ഹാന്‍ഡിലിൻ്റെയും പവര്‍ കോര്‍ഡിൻ്റെയും അളവുകള്‍ അന്തിമ അളവെടുപ്പില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളതായി അധികൃതര്‍ വ്യക്തമാക്കി.

1.76 സെന്റീമിറ്റര്‍ നീളമുള്ള വാക്വം ക്ലീനര്‍ ഉപയോഗിച്ച് 2020ല്‍ തപാല നാദമുനി ഇതേ റെക്കോഡ് നേടിയിരുന്നു. 2022ല്‍ ഈ റെക്കോഡ് മറ്റൊരാള്‍ സ്വന്തമാക്കി. തുടര്‍ന്ന് തൻ്റെ പേരിലുണ്ടായിരുന്ന റെക്കോഡ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. രണ്ടുതവണ ഈ ശ്രമം പരാജയപ്പെട്ടെങ്കിലും ഒടുവില്‍ അദ്ദേഹത്തിൻ്റെ ലക്ഷ്യം ഫലം കണ്ടു.

തൻ്റെ വാക്വം ക്ലീനര്‍ ലോകറെക്കോഡ് സ്വന്തമാക്കുന്നതിന് ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നാദമുനി 50 സ്‌കീമാറ്റിക് ഡയഗ്രമുകള്‍ തയ്യാറാക്കി പരീക്ഷിച്ചിച്ചിരുന്നു. തികച്ചും പുതിയ ഡിസൈനാണ് ഇതിനായി അദ്ദേഹം തയ്യാറാക്കിയത്. ‘‘എൻ്റെ കോളേജിലെ എല്ലാ വിദ്യാര്‍ഥികളും ഈ ചെറിയ വാക്വം ക്ലീനര്‍ കണ്ട് അത്ഭുതപ്പെട്ടു. തങ്ങള്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മനോഹരമായ സൃഷ്ടിയാണ് ഇതെന്ന് എൻ്റെ അധ്യാപകര്‍ എന്നോട് പറഞ്ഞു,’’ -നാദമുനി ഗിന്നസ് വേള്‍ഡ് അധികൃതരോട് പറഞ്ഞു.

കെട്ടിടങ്ങളും വീടുകളും വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് വാക്വം ക്ലീനര്‍. വൈദ്യുതി ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘തുർക്കിയെയുടെ പുതിയ മിസൈൽ’; 6000 കിലോമീറ്റർ ദൂരപരിധി, ഇന്ത്യയെയും യുഎസിനെയും ആക്രമിക്കാൻ കഴിയും

തുർക്കി തങ്ങളുടെ ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ICBM) വികസിപ്പിക്കാനുള്ള അഭിലാഷകരമായ പദ്ധതികൾ അവതരിപ്പിച്ചു. ഇത് പ്രതിരോധ മേഖലയിലെ ഒരു പ്രധാന കുതിച്ചുചാട്ടം അടയാളപ്പെടുത്തുന്നു. 'യിൽദിരിംഹാൻ' എന്ന് പേരിട്ടിരിക്കുന്ന പുതിയ മിസൈൽ പദ്ധതിക്ക് 6,000 കിലോമീറ്റർ വരെ ദൂരപരിധി ഉണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. ഈ മിസൈലിൻ്റെ വികസനത്തോടെ, ദീർഘദൂര ആക്രമണ ശേഷിയുള്ള തിരഞ്ഞെടുത്ത രാജ്യങ്ങളുടെ കൂട്ടത്തിൽ തുർക്കി...

Keep exploring...

‘വീണ്ടും ആക്രമിച്ചാൽ’ അമേരിക്ക ദുഖിക്കേണ്ടി വരുമെന്ന് ഇറാൻ

ഇറാനെ അമേരിക്ക ഏറ്റെടുത്തുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിൻ്റെ അവകാശവാദം. കരാറിലെത്താൻ ഇറാന് ഒരു അവസരം കൂടി ഉണ്ടെന്നും...

‘തുർക്കിയെയുടെ പുതിയ മിസൈൽ’; 6000 കിലോമീറ്റർ ദൂരപരിധി, ഇന്ത്യയെയും യുഎസിനെയും ആക്രമിക്കാൻ കഴിയും

തുർക്കി തങ്ങളുടെ ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ICBM) വികസിപ്പിക്കാനുള്ള അഭിലാഷകരമായ പദ്ധതികൾ അവതരിപ്പിച്ചു. ഇത് പ്രതിരോധ മേഖലയിലെ...

More News

‘വീണ്ടും ആക്രമിച്ചാൽ’ അമേരിക്ക ദുഖിക്കേണ്ടി വരുമെന്ന് ഇറാൻ

ഇറാനെ അമേരിക്ക ഏറ്റെടുത്തുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിൻ്റെ അവകാശവാദം. കരാറിലെത്താൻ ഇറാന് ഒരു അവസരം കൂടി ഉണ്ടെന്നും...

‘തുർക്കിയെയുടെ പുതിയ മിസൈൽ’; 6000 കിലോമീറ്റർ ദൂരപരിധി, ഇന്ത്യയെയും യുഎസിനെയും ആക്രമിക്കാൻ കഴിയും

തുർക്കി തങ്ങളുടെ ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ICBM) വികസിപ്പിക്കാനുള്ള അഭിലാഷകരമായ പദ്ധതികൾ അവതരിപ്പിച്ചു. ഇത് പ്രതിരോധ മേഖലയിലെ...

പൊലീസ് ക്രൂരത, പാരിയത്ത് കാവ് കുടിയൊഴിപ്പിക്കലിൽ ഇങ്ങനെ

പാരിയത്ത് കാവ് കുടിയൊഴിപ്പിക്കലിൽ പൊലീസ് ക്രൂരത. സ്ത്രീകൾക്ക് ഉൾപ്പെടെ മർദ്ദനം. ലാത്തികൊണ്ട് തലക്ക് ഉൾപ്പെടെ അടിയേറ്റതായി പ്രദേശവാസികൾ മാധ്യമങ്ങളോട്...

മുൻ ഡിജിപി എ.ഹേമചന്ദ്രൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഉപദേഷ്‌ടാവ്

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഉപദേഷ്‌ടാവായി മുൻ ഡിജിപി എ.ഹേമചന്ദ്രനെ നിയമിച്ചു. പൊലീസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആഭ്യന്തര മന്ത്രിക്ക്...

പിണറായിയെ കടത്തിവെട്ടിയ വിഡി സതീശന്‍; കൈകാര്യം ചെയ്യുന്നത് 35 വകുപ്പുകള്‍

സംസ്ഥാന ഭരണരംഗത്ത് നിർണായക രാഷ്ട്രീയ മാറ്റങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി വിഡി സതീശൻ 35 വകുപ്പുകളുടെ ചുമതല ഏറ്റെടുത്തതായി റിപ്പോർട്ടുകൾ....

വൈഭവ് സൂര്യവംശിക്ക് കുംബ്ലെയുടെ പ്രശംസ; ഗെയ്‌ലിന്റെ റെക്കോർഡ് തകർക്കുമെന്ന് പ്രവചനം

ഐപിഎൽ 2026 സീസണിൽ രാജസ്ഥാൻ റോയൽസിന്റെ 15 വയസ്സുകാരൻ യുവതാരം Vaibhav Suryavanshi വൈഭവ് സൂര്യവംശി ക്രിക്കറ്റ് ലോകത്തിന്റെ...

‘മെലഡി’ വൈറലായതിന് പിന്നാലെ മോദിക്ക് നന്ദി പറഞ്ഞ് പാർലെ പ്രോഡക്ട്സ്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മേലോണിക്ക് ‘മെലഡി’ ടോഫി സമ്മാനിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന്...

അതിർത്തി കാക്കാൻ ‘സുദർശൻ ചക്ര’; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് കരുത്തായി നാലാം എസ്-400 സ്ക്വാഡ്രൺ എത്തുന്നു

ചൈന, പാകിസ്താൻ അതിർത്തികളിൽ നിന്നുള്ള വ്യോമഭീഷണികളെ പ്രതിരോധിക്കുന്നതിനായി ഇന്ത്യ റഷ്യയുമായി കരാറിലേർപ്പെട്ട എസ്-400 ട്രയംഫ് വ്യോമപ്രതിരോധ സംവിധാനത്തിന്റെ നാലാമത്തെ...