3 May 2024

ഒരുമ ഇല്ലാത്ത ഹിന്ദി സിനിമ; നിഖിൽ അധ്വാനിയുടെ പരാമർശങ്ങൾ ചർച്ചയാകുന്നു

തെന്നിന്ത്യൻ സിനിമ മേഖലയിലേക്ക് നോക്കിയാൽ വളരെ അച്ചടക്കത്തോടെ പ്രൊഫഷണൽ ആയി പ്രവർത്തനങ്ങൾ നടക്കുന്നുവെന്നും അതാണ്‌ ആ സിനിമകൾ വലിയ വിജയം നേടുന്നത് എന്നുമാണ് നിഖിൽ അദ്വാനിയുടെ പരാമർശം.

തന്റെ അടുത്ത സംവിധാന സംരംഭം ആയ ‘വേദ’ എന്ന സിനിമയ്ക്കായി തയ്യാറെടുക്കുകയാണ് പ്രശസ്ത ഹിന്ദി സിനിമ പ്രവർത്തകൻ നിഖിൽ അദ്വാനി. ഒരു സിനിമ നിർമ്മാതാവ് എന്ന നിലയിൽ തന്റെ അനുഭവങ്ങൾ എന്ന രീതിയിൽ പറഞ്ഞ അദ്ദേഹത്തിന്റെ പരാമർശങ്ങൾ ഹിന്ദി സിനിമ മേഖലയിൽ വലിയ ചർച്ചകളിലേക്ക് വഴി ഒരുക്കി.

താൻ ഉൾപ്പെടുന്ന ഹിന്ദി സിനിമ വ്യവസായ മേഖലയിൽ ഒരു തരത്തിലും ഉള്ള ഐക്യം ഇല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമർശം. തെന്നിന്ത്യൻ സിനിമ മേഖലയിലേക്ക് നോക്കിയാൽ വളരെ അച്ചടക്കത്തോടെ പ്രൊഫഷണൽ ആയി പ്രവർത്തനങ്ങൾ നടക്കുന്നുവെന്നും അതാണ്‌ ആ സിനിമകൾ വലിയ വിജയം നേടുന്നത് എന്നുമാണ് നിഖിൽ അദ്വാനിയുടെ പരാമർശം.

കുട്ടികാലത്ത് ഹിന്ദി സിനിമകൾ കണ്ടാണ് വളർന്നത്, അന്ന് പരസ്പരമുള്ള ആഘോഷങ്ങൾ ആയിരുന്നു തന്നെ സിനിമയിലേക്ക് നയിച്ചത് എന്ന് അദ്ദേഹം ഓർക്കുന്നു. എന്നാൽ ഇന്ന് അതേ സിനിമ മേഖലയിൽ ആഘോഷങ്ങൾ ഇല്ലാതെ, പരസ്പ്പര ഐക്യം ഇല്ലാതെ വെറും മത്സരങ്ങൾ മാത്രം ആയി പോകുന്നുവെന്നും അദ്ദേഹം കൂട്ടി ചേർത്തു.

അതേ സമയത്ത് ഒരല്പം വ്യത്യസ്ത കാണിക്കുന്ന ആളുകളെ വിമതർ എന്ന നിലയിൽ അടിച്ചമർത്തുന്നതായും നിഖിൽ അദ്വാനി അവകാശപ്പെട്ടു. വലിയ ഹിറ്റുകൾ നിലവിൽ നൽകാൻ സാധിക്കാത്ത ഹിന്ദി സിനിമ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ് നിഖിൽ അദ്വാനിയുടെ ഈ പരാമർശങ്ങൾ.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News