3 May 2024

സ്വതന്ത്ര വീർ സവർക്കർ: പ്രോപഗണ്ട സിനിമയെ പ്രേക്ഷകർ തള്ളുന്നു

സിനിമയുടെ ഫണ്ടിന് വേണ്ടി ഒരുപാട് കഷ്ടപ്പാടുകൾ ഉണ്ടായിട്ട് എന്നും തന്റെ സ്വത്ത് പോലും പണയം വെച്ചുകൊണ്ടാണ് ഈ സിനിമ പൂർത്തിയാക്കാൻ സാധിച്ചത് എന്നുമായിരുന്നു സംവിധായകന്റെ പ്രതികരണം.

ആർ എസ് എസ് അധികായൻ ആയിട്ടുള്ള സവർക്കറിന്റെ ജീവിതത്തെ കേന്ദ്രീകരിച്ചുക്കൊണ്ട് പുറത്തിറങ്ങിയ ബോളിവുഡ് സിനിമയാണ് ‘സ്വതന്ത്ര വീർ സവർക്കർ’. റൺദീപ് ഗൂഡ തന്റെ സംവിധാന ചുവട് വെപ്പ് ആയിട്ടാണ് സിനിമയെ അടയാളപ്പെടുത്തിയത്. പക്ഷെ തിയേറ്ററുകളിൽ ബ്ലോക്ക്‌ബസ്റ്റർ പരാജയം ആണ് സിനിമയ്ക്ക് നേടാനായത്.

സിനിമ നേരിട്ട പരാജയത്തിൽ നിലവിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ. സിനിമയുടെ ഫണ്ടിന് വേണ്ടി ഒരുപാട് കഷ്ടപ്പാടുകൾ ഉണ്ടായിട്ട് എന്നും തന്റെ സ്വത്ത് പോലും പണയം വെച്ചുകൊണ്ടാണ് ഈ സിനിമ പൂർത്തിയാക്കാൻ സാധിച്ചത് എന്നുമായിരുന്നു സംവിധായകന്റെ പ്രതികരണം. ഓസ്കാർ പുരസ്ക്കാരം നേടിയ നോളൻ സിനിമയോട് ആണ് ഗൂഡ തന്റെ സിനിമയെ ബന്ധപ്പെടുത്തി സംസാരിച്ചത്. അതൊരു പ്രോപഗണ്ട സിനിമ ആയിട്ട് പോലും ആളുകൾ ഏറ്റെടുത്തു എന്നതായിരുന്നു വാദം.

എന്നാൽ വലിയ പരിഹാസത്തോടെ ആണ് ആളുകൾ ഇത് ഏറ്റെടുത്തത്. നിലപാടുകളിലൂടെ പ്രസിദ്ധൻ ആയ സന്ദീപാനന്ദ ഗിരിയുടെ സോഷ്യൽ മീഡിയ കമന്റ് വലിയ രീതിയിൽ ഉള്ള റീച് ആണ് സോഷ്യൽ മീഡിയയിൽ നേടിയത്. ചരിത്രത്തിന്റെ വളച്ചൊടിക്കലുകൾ ജനങ്ങൾ തള്ളി കളയുന്നത് പ്രതീക്ഷയോടെ ആണ് കാണുന്നത് എന്നും ജനങ്ങൾ അഭിപ്രായപ്പെട്ടു.

ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധം ആയും, പ്രോപഗണ്ട സിനിമകളിലൂടെ വെറുപ്പിന്റെ രാഷ്ട്രീയം പുറത്തു വിടലും സ്ഥിരം ശൈലി ആക്കി സ്വീകരിച്ച ആർ എസ് എസ് ഹിന്ദുത്വ രാഷ്ട്രീയ അജണ്ടകൾക്ക് നേരിടേണ്ടി വന്ന വലിയ അടിയാണ് വീർ സവർക്കർ നേരിട്ട പരാജയം.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News